കണ്സെഷന് അനുവദിക്കാത്ത നടപടി പ്രതിഷേധാര്‍ഹമെന്ന്
കൊല്ലം: കെ.എസ്.ആര്.ടി.സി കൊല്ലം ജില്ലയില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ ചെയിന്‍ സര്‍വിസ് റൂട്ടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് അനുവദിക്കാത്ത നടപടി വിദ്യാര്‍ഥികളുടെ യാത്രാവകാശത്തിന്റെ ലംഘനമാണെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
അഞ്ചല്‍, കൊട്ടിയം, പാരിപ്പളളി, കൊട്ടാരക്കര, കൊട്ടാരക്കര പത്താനാപുരം റൂട്ടുകളില്‍ ഓടുന്ന ബസുകളിലാണ് കണ്സഷന് അനുവദിക്കാത്തത്. ചെയിന്‍ സര്‍വിസ് അനുവദിക്കുന്നതിന് മുമ്പ് ഈ റൂട്ടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവന്ന കണ്‍സഷനുകള്‍ ചെയിന്‍ സര്‍വിസിന്റെ പേരില്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം കെ.എസ്.ആര്.ടി.സി എ.ടി.ഒയെ ഉപരോധിച്ചു. വിദ്യാര്‍ഥികള്‍ ജില്ലയില്‍ അനുഭവിക്കുന്ന യാത്രാപ്രശ്നം കെ.എസ്.ആര്.ടി.സി എം.ഡി യെ അറിയിച്ച് പരിഹരിക്കുമെന്ന ഉറപ്പിന്മേലാണ് ഉപരോധസമരം അവസാനിച്ചത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്, ആദര്‍ശ് ഭാര്ഗ്ഗവന്, ശരത് മോഹന്‍, സച്ചു, സുബിന് കൊല്ലം ഉപരോധസമരത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."