ട്രംപ് ഏറ്റവും അപകടകാരിയായ പ്രസിഡന്റായിരിക്കും: റിപ്പബ്ലിക്കന്‍ സുരക്ഷാ വിദഗ്ധര്‍
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ പ്രസിഡന്റായിരിക്കും അദ്ദേഹമെന്ന് റിപ്പബ്ലിക്കന്‍ ദേശീയ സുരക്ഷാ വിദഗ്ധര്‍. അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവി രാജ്യസുരക്ഷയെ അപകടത്തിലാക്കുമെന്നും സംഘം മുന്നറിയിപ്പു നല്കുന്നു. മുന്‍ നയതന്ത്രജ്ഞരും മുന്‍ സി.ഐ.എ ഡയറക്ടര്‍ മൈക്കേല്‍ ഹെയ്ഡന് അടക്കമുള്ള വിദഗ്ധര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രസിഡന്റാവാനുള്ള സ്വഭാവം, മൂല്യം, അനുഭവം എന്നിവയൊന്നും ട്രംപിനില്ല. യു.എസ് ഭരണഘടനയെക്കുറിച്ചുള്ള പ്രാഥമിക വിവരം പോലും അദ്ദേഹത്തിനില്ല.യു.എസ് പ്രസിഡന്റാവാനുള്ള സ്വഭാവ ഗുണങ്ങളല്ല ട്രംപിനുള്ളത്.ആരും തന്നെ ട്രംപിന് വോട്ടുചെയ്യില്ലെ. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ പ്രസിഡന്റാവും അദ്ദേഹം.രാജ്യസുരക്ഷയ്ക്കും നന്മയ്ക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."