HOME
DETAILS

പാപ്പിനിശ്ശേരി മേല്‍പ്പാലം ജങ്ഷന്‍: അപകടക്കെണിയൊരുക്കി സര്‍വിസ് റോഡുകളിലെ വളവുകള്‍

  
backup
August 04 2017 | 20:08 PM

%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d-5

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേല്‍പ്പാലത്തിന്റെ ഇരുവശത്തുമുള്ള ജങ്ഷനുകളിലെ വളവുകള്‍ അപകടക്കെണിയാകുന്നു. 

കാട്ടിലെപള്ളിക്ക് സമീപം എം.എം ഹോസ്പിറ്റലിലേക്ക് പോകുന്ന സര്‍വിസ് റോഡ്, ഹാജി റോഡിന് സമീപത്തെ കെ.എസ്.ഇ.ബി സര്‍വിസ് റോഡ്, ബോട്ട്‌ജെട്ടി ഭാഗത്തേക്ക് പോകുന്ന റോഡ് എന്നിവിടങ്ങളിലെ വളവുകളിലാണ് ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലം അപകടമുണ്ടാകുന്നത്. പാലത്തിന്റെ ഇരുവശത്തുമുള്ള രണ്ട് സര്‍വിസ് റോഡുകളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ പാലത്തിലേക്ക് പെട്ടെന്ന് പ്രവേശിക്കുന്നത് മൂലമാണ് അപകടം ഉണ്ടാകുന്നത്. അമിത വേഗതയിലാണ് വാഹനങ്ങള്‍ ഇതുവഴി പോകുന്നത്. ഈ ഭാഗങ്ങളില്‍ പലപ്രാവശ്യം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ അവഗണന തുടരുകയാണ്.
ഹാജി റോഡിന് സമീപം പാലത്തിന്റെ അവസാന ഭാഗത്ത് ബോട്ട്‌ജെട്ടി ഭാഗത്തേക്ക് പോകുന്ന റോഡില്‍ പാലത്തിന്റെ ഇരുവശത്ത് നിന്നു അമിത വേഗതയില്‍ വാഹനങ്ങള്‍ കടന്ന് പോകുന്നതും അപകട സാധ്യതയുണ്ടാക്കുന്നു. കണ്ണൂര്‍-പഴയങ്ങാടി ഭാഗങ്ങളിലേക്ക് ബസുകളടക്കം ദിനംപ്രതി നിരവധി വാഹനങ്ങളാണ് റോഡ് വഴി കടന്ന് പോകുന്നത്. കാട്ടിലെപള്ളി ഭാഗത്തെ ഗവ.മാപ്പിള എല്‍.പി സ്‌കൂള്‍, ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, ഹാജി റോഡ് ഭാഗത്തെ ഇ.എം.എസ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കാത്തതിനാല്‍ വാഹനങ്ങള്‍ പലപ്പോഴും അമിത വേഗതയിലായിരിക്കും.
പാലത്തിന്റെ ഇരുവശങ്ങളിലുമുളള അപകട വളവുകളും കെ.എസ്.ടി.പി റോഡിലേക്ക് പ്രവേശിക്കുന്ന റോഡുകളുമുള്ള ഭാഗത്ത് സൂചന ബോര്‍ഡുകളോ ഡിവൈഡറുകളോ സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെയും സ്‌കൂള്‍ അധികൃതരുടെയും ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  30 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  43 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago