നെല്ലൂന്നിയില്‍ വനിതാ അങ്കം
മട്ടന്നൂര്‍: നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡായ നെല്ലൂന്നി സി.പി.എമ്മിന് ഏറെ സ്വാധീനമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ട വാര്‍ഡാണ്.
നിലവിലെ ഭരണസമിതി പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ സി.പി.എമ്മിലെ അനിതാ വേണുവും കോണ്‍ഗ്രസിലെ ആര്‍.കെ പ്രീതയുമാണു സ്ഥാനാര്‍ഥികള്‍. ഇടതുമുന്നണിക്ക് അധികാരം ലഭിച്ചാല്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കു പാര്‍ട്ടി അനിതാ വേണുവിനെ പരിഗണിച്ചേക്കും.
കഴിഞ്ഞതവണ 912 വോട്ടര്‍മാരില്‍ 779 പേരാണു വോട്ട് രേഖപ്പെടുത്തിയത്. സി.പി.എമ്മിലെ പി. സത്യകുമാര്‍ 450 വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.ആര്‍ ഭാസ്‌കരഭാനുവിന് 304 വോട്ട് ലഭിച്ചു. പുനഃക്രമീകരണത്തോടെ മലയ്ക്കുതാഴെ വാര്‍ഡിലേക്ക് ഒരുഭാഗം കൂട്ടിച്ചേര്‍ക്കുകയും ഇടവേലിക്കല്‍ വാര്‍ഡില്‍ നിന്നു കുറച്ച് ഭാഗം നെല്ലൂന്നിയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. 962 ആണ് ഇത്തവണത്തെ വോട്ടര്‍മാരുടെ എണ്ണം. വികസനത്തെ വോട്ടാക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുമ്പോള്‍ മുരടിപ്പിനെ മുതലെടുക്കാനാണു യു.ഡി.എഫ് ശ്രമം. എന്‍ഡിഎയിലെ എന്‍. ഇന്ദിരയും മത്സരത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."