വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കണം. എം.സ്.എഫ്
കല്‍പ്പറ്റ: മാനന്തവാടി ബത്തേരി റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്കിനിടയില്‍ ദുരിതം നേരിടേണ്ടി വരുന്ന വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കണമെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവില്‍ കെ.എസ്.ആര്.ടി.സിയെ ആശ്രയിക്കേണ്ടി വരുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന സ്റ്റുഡന്റ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി വിളിച്ചു ചേര്‍ക്കാത്ത അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണാതിരുന്നാല്‍ ശക്തമായ പ്രക്ഷോപ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജില്ലാ പ്രസിഡന്റ് എം.പി ഹഫീസലി, ജ.സെക്രട്ടറി റിയാസ് കല്ലുവയല്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."