HOME
DETAILS

കര്‍ണാടക മന്ത്രിയുടെ വസതിയില്‍ മൂന്നാം ദിനത്തിലും റെയ്ഡ്

  
backup
August 04 2017 | 21:08 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b8%e0%b4%a4

ബംഗളൂരു: ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് കര്‍ണാടക വൈദ്യുതി മന്ത്രിയുടെ വസതിയിലും ഓഫിസിലും ബന്ധുവീടുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഇന്നലെയും തുടര്‍ന്നു. മൂന്നു ദിവസങ്ങളിലായി നടന്ന റെയ്ഡില്‍ ഏതാണ്ട് 15 കോടിയോളം രൂപയും സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്.
ബംഗളൂരുവിലെ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ആദായ നികുതി വകുപ്പ് ആരംഭിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോലും മന്ത്രിയുടെ വസതിയില്‍ നിന്ന് പിടികൂടിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും വിവരം പങ്കുവയ്ക്കാന്‍ റെയ്ഡിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ എ.ടി.എം മെഷിനെന്നും പണച്ചാക്കെന്നും വിളിപ്പേരുള്ള മന്ത്രി ഡി.കെ ശിവകുമാറിനെതിരായ നീക്കം തടയിടുന്നതിന് കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട് റെയ്ഡ് മൂന്നാം ദിനത്തിലേക്ക് കടന്നപ്പോള്‍ അത് രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തിയിട്ടുണ്ട്.
സി.ആര്‍.പി.എഫിനെ കൂട്ടുപിടിച്ചുള്ള റെയ്ഡ് അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കല്‍ നടപടിയുടെ ഭാഗമായാണ് ഇതെന്നും ആരോപിച്ചു.
വൈദ്യുത മന്ത്രിക്കെതിരായ റെയ്ഡിന് താന്‍ എതിരല്ല. ക്രമക്കേടുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ റെയ്ഡ് നടത്താം. എന്നാല്‍ ഇതിന് ഉപയോഗപ്പെടുത്തിയ സമയം അനുചിതമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 44 ഗുജറാത്ത് എം.എല്‍.എമാരെയാണ് ബംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി ബി.ജെ.പി ഇവരെ റാഞ്ചാതിരിക്കുന്നതിനുവേണ്ടിയാണ് എം.എല്‍.എമാരെ ബംഗളൂരുവിലേക്ക് എത്തിച്ചത്. എന്നാല്‍ റെയ്ഡ് നടത്തി കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കി എം.എല്‍.എമാരെ ഗുജറാത്തിലേക്ക് തിരിച്ചയക്കുന്നതിനുള്ള നീക്കമാണ് ബി.ജെ.പി കണക്കുകൂട്ടുന്നതെങ്കിലും ഇതിനെ തടയിടുന്നതിനുള്ള മറുതന്ത്രവുമായി കോണ്‍ഗ്രസും നീക്കം തുടങ്ങിയിട്ടുണ്ട്. ഈ മാസം എട്ടിന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി ഏഴിന് രാത്രി പ്രത്യേക വിമാനത്തില്‍ ഇവരെ ഗുജറാത്തില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അതേസമയം ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കിയ പഴയ കേസുകളില്‍ അന്വേഷണം നടത്തി ഉടനടി റിപ്പോര്‍ട്ട് നല്‍കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കണക്കാക്കുന്ന മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബി.എസ്.യദ്യൂരപ്പക്കെതിരായ ഖനന ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന ഘടകം കടുത്ത സമ്മര്‍ദത്തിലായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago