മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
മഹാരാഷ്ട്ര: മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. വിലേപാര്‍ലെ വെസ്റ്റ് ഏരിയയിലെ ലബ് ശ്രിവല്ലി ഫ്‌ളാറ്റിലാണ് രാത്രി 7.10ഓടെ തീപിടിത്തമുണ്ടായത്. നിലവില്‍ പത്തോളം അഗ്നിരക്ഷാ യൂനിറ്റുകള്‍ തീയണക്കാനുള്ള ശ്രമം നടത്തുകയാണ്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും നിരവധി പേര്‍ അകത്ത്കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കെട്ടിടത്തിന്റെ ഏഴ്-എട്ട് നിലകളിലാണ് തീപടര്‍ന്നിരിക്കുന്നത്. വലിയ തീനാളങ്ങള്‍ പുറത്തേക്ക് വരുന്ന കാഴ്ചയാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇതുവരെ ആര്‍ക്കെങ്കിലും പരുക്കേറ്റതായോ അപകടം പറ്റിയതായോ ഉള്ള വാര്‍ത്തപുറത്തുവന്നിട്ടില്ല. സമീപകാലത്തായി മുംബൈയില്‍ അഗ്നിബാധമൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ടൗണ്‍ പ്ലാനര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."