ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ എല്‍.ഡി.എഫുമായി ചേര്‍ന്ന് ഇനിയും സമരം ചെയ്യും: വി.ഡി സതീശന്
കൊച്ചി: കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ ഇനിയും എല്‍.ഡി.എഫുമായി ചേര്‍ന്ന് സമരം ചെയ്യുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന് എം.എല്‍.എ. കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും ചേര്‍ന്നാണ് എല്‍.ഡി.എഫുമായി യോജിച്ച് സമരം ചെയ്തത്. സമരം കഴിഞ്ഞ് വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും സ്വകാര്യ ചാനലിനോട് അദ്ദേഹം പ്രതികരിച്ചു.
ഡല്‍ഹിയില്‍ സോണിയയും യച്ചൂരിയും ഡി. രാജയും ഒരുമിച്ചാണ് രാഷ്ട്രപതിയെ കാണാന്‍ പോയത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ താല്‍ക്കാലിക ലാഭനഷ്ടങ്ങള്‍ കണക്കാക്കിയുള്ള തീരുമാനമാകരുത് കൈക്കൊള്ളുന്നത്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമെന്ന സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കേണ്ടത്. അതല്ലെങ്കില്‍ ഇതിനു മുതലെടുക്കാന്‍ നോക്കുന്ന തീവ്രവാദ സംഘടനകളുടെ പിന്നാലെ ആളുകള്‍ പോകും. ജനങ്ങളുടെ അരക്ഷിതത്വബോധം മാറ്റണമെങ്കില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചാണെന്ന സന്ദേശമാകണം നല്‍കേണ്ടത്. ആ സന്ദേശമാണ് കേരളത്തില്‍ നല്‍കിയത്. അതിനുശേഷം നടപടിയെ വിമര്‍ശിച്ച് വിവാദമുണ്ടാക്കിയതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."