തീപിടിത്തത്തിൽ സർവ്വതും നഷ്ടപ്പെട്ട തൊഴിലാളികൾക്ക് നവയുഗം കൈതാങ് ആശ്വാമായി
ദമാം: താമസസ്ഥലത്തെ തീപിടിത്തത്തിൽ സർവ്വതും നഷ്ടമായ തൊഴിലാളികൾക്ക് നവയുഗം സാംസ്ക്കാരികവേദി തുഖ്ബ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണം, വസ്‌ത്രം അടക്കം അവശ്യ സാധനങ്ങൾ വിതരണം ചെയ്‌തു. അൽകോബാർ തുഖ്ബയിലെ ഇനീഷ്യൽ എന്ന കമ്പനിയിലെ തൊഴിലാളികളുടെ സൈറ്റിലെ താമസസ്ഥലത്താണ് രണ്ടാഴ്ച മുൻപ് തീപിടിത്തം ഉണ്ടായത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു തൊഴിലാളികൾ. അപകടത്തിൽ 2 തൊഴിലാളികൾ മരണമടയുകയും, ഇരുന്നൂറോളം തൊഴിലാളികളുടെ ജോലിസമയത്തു ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒഴികെയുള്ള മറ്റെല്ലാം അഗ്നിയ്ക്കിരയാകുകയും ചെയ്തിരുന്നു.
കമ്പനിയിൽ ജോലി ചെയ്തിരുന്ന നവയുഗം തുഖ്ബ ലേഡീസ് യൂണിറ്റ് അംഗങ്ങളായ വനിതകൾ വിവരം അറിയിച്ചതിനെത്തുടർന്നാണ് സഹായ ഹസ്‌തവുമായി നവയുഗം തുഗ്‌ബ മേഖല കമ്മിറ്റി രംഗത്തെത്തിയത്. നവയുഗം തുഖ്ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ, കേന്ദ്രകമ്മിറ്റി ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, മേഖല രക്ഷാധികാരി പ്രിജി കൊല്ലം, മേഖല പ്രസിഡന്റ് ഷാജി അടൂർ, നേതാക്കളായ ലാലു ശക്തികുളങ്ങര, മഞ്ജു അശോക്, പ്രമോദ്, സന്തോഷ്, മുംതാസ്, ദാസൻ പുത്തൂർ, അഷറഫ്, ഹിദായത്തുള്ള എന്നിവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."