മീഡിയന്‍ തകര്‍ത്ത് ട്രെയിലര്‍ റോഡിലേക്ക് മറിഞ്ഞു
നെട്ടൂര്‍: ദേശീയ പാതയില്‍ കുമ്പളം പാലത്തിനു സമീപം ട്രെയിലര്‍ ലോറി മീഡിയന്‍ തകര്‍ത്ത് മറുവശത്തെ റോഡിലിലേക്ക് മറിഞ്ഞു.
തിരുവനന്തപുരത്ത് നിന്നും വൈറ്റില ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിലര്‍. പാലത്തിന്റെ മീഡിയനിലൂടെ കയറി നാലുവരിപ്പാതയില്‍ ഇരുവശവും വാഹനങ്ങള്‍ കടന്ന് പോകാന്‍ സാധിക്കാത്ത വിധംറോഡിന് കുറുകെ കിടന്നത് മണിക്കൂറുകളോളം ഇവിടെ ഗതാഗത തടസ്സത്തിന് കാരണമായി.
ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് കാര്‍ കയറ്റുന്ന കൂറ്റന്‍ കണ്ടെയ്‌നര്‍ ലോറി അപകടത്തില്‍പ്പെട്ടത്. വെളുപ്പിനായതും ഈ സമയം റോഡില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതും വാഹനത്തില്‍ ലോഡില്ലാതിരുന്നതും ഒരു വന്‍ ദുരന്തം ഒഴിവാക്കുന്നതിന് കാരണമായി .ആര്‍ക്കും പരിക്കില്ല .പാലത്തിന്റെ ഇറക്കത്തില്‍ ലോറിയുടെ മുന്‍ഭാഗത്തെ ഡ്രൈവര്‍ ക്യാബിന്‍ വലത്തോട്ട് വെട്ടിതിരിഞ്ഞ് ഡിവൈഡര്‍ തകര്‍ത്ത് മറുഭാഗത്തെ റോഡിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
ഹൈവേ പോലീസ് ,പനങ്ങാട് പോലീസ് എന്നിവര്‍ സ്ഥലത്തെത്തി ഗതാഗതം നിയന്തിച്ചു.രാവിലെ എട്ട് മണിയേട് കൂടി ട്രെയിലറിന്റെ എന്‍ജിന്‍ഭാഗം ആദ്യം മാറ്റുകയും രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് ലോറിയുടെ കണ്ടെയ്‌നര്‍ ഭാഗം ഉയര്‍ത്തി മാറ്റി വീണ്ടും എഞ്ചിന്‍ ക്യാബിനു മായി കൂട്ടിയോജിപ്പിച്ച ശേഷം സ്ഥലത്ത് നിന്ന് നീക്കം ചെയ്തു.
അപകടത്തെ തുടര്‍ന്ന് കുണ്ടന്നൂര്‍ മുതല്‍ അരൂര്‍ വരെ ദേശീയപാതയില്‍ ഇരു വശത്തുംമണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. സര്‍വ്വീസ് റോഡുകള്‍ അടക്കം തഗാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടി.
അപകടം നടന്ന് 4 മണിക്കൂറിന് ശേഷമാണ് ദേശീയ പാതയില്‍ നിന്നും അപകടത്തില്‍പ്പെട്ട ലോറി നീക്കിയത്.നിരവധി സ്‌കൂള്‍ വാഹനങ്ങളും കുരുക്കില്‍ കുരുങ്ങി. നാട്ടുകാരും ഓട്ടോ തൊഴിലാളികളും പോലീസും ഏറെ നേരം ഗതാഗതം നിയന്ത്രിക്കാന്‍ ശ്രമിച്ചു. വാഹനം മാറ്റിയതിന് ശേഷമാണ് ദേശീയ പാതയിലെയും സര്‍വീസ് റോഡിലേയും ഗതാഗതക്കുരുക്കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."