HOME
DETAILS

ബി.ജെ.പിയിലെ 'ബിഗ്ബ്രദര്‍' ഇനി രാജ്യത്തിന്റെ ഉപനായകന്‍

  
backup
August 05 2017 | 19:08 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b4%bf%e0%b4%97%e0%b5%8d%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d


ന്യൂഡല്‍ഹി: 15ാം ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട മുപ്പവരപ്പ് വെങ്കയ്യ നായിഡു എന്ന എം. വെങ്കയ്യ നായിഡു ബി.ജെ.പിയിലെ ബിഗ് ബ്രദറാണ്. പാര്‍ട്ടിയിലെ രണ്ടാം തലമുറയില്‍പ്പെട്ട നേതാക്കളാണ് അദ്ദേഹത്തെ ആദരപൂര്‍വം ഈ പേരിട്ട് വിളിക്കാറുള്ളത്. മോദി, സുഷമ സ്വരാജ് ,രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരാണ് പാര്‍ട്ടിയിലെ രണ്ടാം തലമുറയിലെ പ്രമുഖ നേതാക്കള്‍. എന്നാല്‍ ഇവരില്‍ പ്രായം കൊണ്ട് അല്‍പം തലയെടുപ്പ് വെങ്കയ്യക്കു തന്നെയാണ്.
നേതൃത്വപാടവവും പ്രസംഗത്തിലുള്ള തനതായ രീതിയുമാണ് അദ്ദേഹത്തെ മറ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കിയത്.
വാജ്‌പെയ് സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പിയുടെ അമരക്കാരനായിരുന്നു വെങ്കയ്യ. തെക്കേ ഇന്ത്യയില്‍ ബി.ജെ.പിക്കുള്ള ഏക തലയെടുപ്പുള്ള നേതാവും അദ്ദേഹം തന്നെയാണ്. ബി.ജെ.പിയില്‍ അദ്വാനി പക്ഷക്കാരനായിരുന്ന വെങ്കയ്യ 2002ല്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് എത്തിയതും ഇതുകൊണ്ടുകൂടിയായിരുന്നു. മോദിയുടെ രാഷ്ട്രീയ പ്രവേശനത്തോടെ നിഷ്പ്രഭമായ അദ്വാനി പക്ഷം പാര്‍ട്ടിയില്‍ പിന്നോട്ടു തള്ളപ്പെട്ടു. എന്നാല്‍ വെങ്കയ്യ പതുക്കെ മോദി പക്ഷത്തേക്ക് ചുവടുമാറ്റി. മോദിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വെങ്കയ്യയെ ഉപരാഷ്ട്രപദത്തിലെത്തിക്കാന്‍ മോദിയും കൂറുകാണിച്ചു.
ബി.ജെ.പിയില്‍ എക്കാലത്തും അരങ്ങുവാണത് ഉത്തരേന്ത്യന്‍ നേതാക്കളായിരുന്നു. എന്നാല്‍ ഇവര്‍ക്കിടയിലേക്ക് ദക്ഷിണേന്ത്യയില്‍ നിന്നൊരാള്‍ വന്നത് ശ്രദ്ധേയമായി.
തെലുങ്കിലെന്ന പോലെ ഹിന്ദിയിലും ഇംഗ്ലീഷിലും അനായാസം സംസാരിക്കാനുള്ള പാടവവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. വാജ്‌പെയ് സര്‍ക്കാരില്‍ ഗ്രാമവികസന വകുപ്പായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. മോദി അധികാരത്തിലേറിയപ്പോള്‍ നഗരവികസന വകുപ്പും വാര്‍ത്താ വിനിമയ വകുപ്പും നല്‍കി.
ആന്ധ്രയിലെ നെല്ലൂര്‍ വി.ആര്‍ കോളജില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായാണ് തുടക്കം. അടിയന്തരാവസ്ഥക്കാലത്ത് ആന്ധ്രയില്‍ ജയപ്രകാശ് നാരായണന്റെ കീഴില്‍ വിദ്യാര്‍ഥി യൂണിയന്‍ കണ്‍വീനറായ വെങ്കയ്യ, ജയില്‍വാസവും അനുഷ്ഠിച്ചു. ആന്ധ്ര നിയമസഭയിലേക്ക് രണ്ടുതവണ ജയിച്ച വെങ്കയ്യ രാജ്യസഭാംഗമായി ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തി. നാലുതവണ രാജ്യസഭാംഗമായി. നെല്ലൂര്‍ വി.ആര്‍ ഹൈസ്‌കൂളിലായിരുന്നു പ്രഥമിക വിദ്യാഭ്യാസം. നെല്ലൂര്‍ വി.ആര്‍ കോളജില്‍ നിന്ന് ബി.എ ബിരുദവും ആന്ധ്രാ സര്‍വകലാശാല ലോ കോളജില്‍ നിന്ന് നിയമ ബിരുദവുമെടുത്തു.
ആര്‍.എസ്.എസിന്റെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയിലൂടെയാണ് അദ്ദേഹം പൊതുരംഗത്തേക്ക് എത്തിയത്. 1977 മുതല്‍ 1980 വരെ ജനതാപാര്‍ട്ടിയുടെ ആന്ധ്രാപ്രദേശ് പ്രസിഡന്റായിരുന്നു. 1972ല്‍ കാകനി വെങ്കട രത്‌നത്തിന്റെ നേതൃത്വത്തില്‍ നടന്ന ജെയ് ആന്ധ്രാ പ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിച്ചു.
ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ ചാവട്ടപ്പാളത്ത് കര്‍ഷക കുടുംബത്തില്‍ രംഗയ്യ നായിഡുവിന്റെയും രമണമ്മയുടെയും മകനായി 1949 ജൂലൈ ഒന്നിനായിരുന്നു ജനനം. ഭാര്യ: ഉഷ, മക്കള്‍: ഹര്‍ഷവര്‍ധന്‍, ദീപ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  34 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago