ഇത് ഒന്നിച്ചു നില്‍ക്കേണ്ട സമയം; ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്ക് മമതയുടെ കത്ത്
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കത്ത്.
രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരില്‍ നിന്നും രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും ഇതിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും കത്തില്‍ പറയുന്നു.
'മനസില്‍ ഏറെ വേവലാതികള്‍ നിറച്ചാണ് ഞാനിന്ന് നിങ്ങള്‍ക്കീ കത്ത് എഴുതുന്നത്. പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ കുട്ടികളും സ്ത്രീകളും കര്‍ഷകരും തൊഴിലാളികളും പട്ടികവര്‍ഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളില്‍പെട്ടവരും ഭയത്തിന്റെയും പരിഭ്രാന്തിയുടേയും പിടിയിലാണ്. രാജ്യത്തെ നിലവിലുള്ള സ്ഥിതി വളരെ ഗുരുതരമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്നതിനായി യോജിച്ച് പോരാടണം' മമത കത്തില്‍ ആഹ്വാനം ചെയ്യുന്നു.
കത്തിന്റെ പകര്‍പ്പ് സോണിയ ഗാന്ധി, ശരദ് പവാര്‍, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതിപക്ഷ നിരയിലെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."