റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് താലൂക്ക് തലത്തില്‍ പ്രത്യേക സംഘം
കോഴിക്കോട്: ജില്ലയിലെ റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗത ക്രമീകരണം നടത്തുന്നതിനുമായി ഗതാഗതം, പൊതുമരാമത്ത്, പൊലിസ്, ടൗണ്‍ പ്ലാനിങ് എന്നീ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി താലൂക്കുതലത്തില്‍ ടീമുകള്‍ രൂപീകരിച്ചു. ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംപറില്‍ ചേര്‍ന്ന റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കോഴിക്കോട്, താമരശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലെ പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ല്യു.ഡി റോഡ്സ് എന്‍.എച്ച് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ല്യൂ.ഡി റോഡ്സ്, റീജ്യനല്‍ ടൗണ്‍ പ്ലാനര്‍, ആര്.ടി.ഒ, അസി. ട്രാഫിക് കമ്മിഷണര്‍ (നോര്‍ത്ത്), (സൗത്ത്), ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് ടീം രൂപീകരിച്ചത്. ടീമുകള്‍ പഠന റിപ്പോര്‍ട്ട് തയാറാക്കി എന്‍.ഐ.ടി ട്രാഫിക് ആന്‍ഡ് ട്രാന്സ്പോര്ട്ടേഷന് വിഭാഗത്തിന്റെയും റീജ്യനല്‍ ടൗണ്‍ പ്ലാനറുടെയും നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ജനുവരി 10ന് രാവിലെ 11ന് കലക്ടറുടെ ചേംപറില്‍ നടക്കുന്ന അവലോകന യോഗത്തില്‍ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."