
അഴിമതിക്കാരുടെ കനകമണല്
ചവറ പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ കോവില്‍ത്തോട്ടം തീരപ്രദേശം കെ.എം.എം.എല്ലിനു ഖന നത്തിനായി ഏറ്റെടുക്കുന്നതിന് ലാന്റ് അക്വിസിഷന്‍ ആക്ടനുസരിച്ച് 2005 ല്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചപ്പോള്‍ നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തുവന്നു. ഇതിനെത്തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണു കോവില്‍ത്തോട്ടം പാക്കേജിനു രൂപംനല്കുന്നത്.
എന്നാല്‍, പില്ക്കാലത്ത് ഈ പാക്കേജില്‍ പല അടിസ്ഥാനഘടകങ്ങളും അവഗണിക്കപ്പെട്ടു. ദരിദ്രമത്സ്യത്തൊഴിലാളികള്മാത്രം തിങ്ങിപാര്‍ത്തിരുന്ന കോവില്‍ത്തോട്ടം ഒഴിപ്പിച്ചു കരിമണല്‍ ഖന നം നടത്തുക മാത്രമായിരുന്നില്ല കെ.എം.എം.എല്ലിന്റെ ഉദ്ദേശ്യം. ആ പ്രദേശത്തുനിന്ന് ഒരു ജനതയെ ഒന്നടങ്കം ആട്ടിപ്പായിക്കുകയായിരുന്നു. അതിനാല്‍ പാവപ്പെട്ടവരുടെ 15 ഏക്കറോളം വസ്തു ഏറ്റെടുത്തിട്ടും ഖന നം നടത്താതെ വെറുതെയിട്ടു.
മൂന്നുലക്ഷം രൂപ പുനരധിവാസത്തിനു നല്കി മൊത്തമാളുകളെയും ആട്ടിപ്പായിക്കുന്നതില്‍ മാനേജ്മെന്റ് വിജയിച്ചു. വസ്തുവിന്റെ വില സംബന്ധിച്ച തീരുമാനമാണ് അതിലും വിചിത്രം. ആ പ്രദേശത്ത് ഒരു സെന്റ് ഭൂമിയ്ക്ക് ഒന്നരലക്ഷം രൂപയ്ക്കുമുകളില്‍ വിലയുണ്ട്. കമ്പനി മാനേജുമെന്റ് നെഗോഷ്യബില്‍ പര്ച്ചയ്സ് സ്കീം അനുസരിച്ച് നല്‍കിയത് സെന്റിന് 28,850 രൂപ പ്രകാരം. ഇതേകാലയളവില്‍ ഐ.ആര്.ഇ വെള്ളനാത്തുരത്തു പാക്കേജില്‍ ഒരു സെന്റ് ഭൂമിയ്ക്കു നല്കിയ വില 50,000രൂപയാണ്. ഖന നത്തിനുശേഷം ഭൂമി നികത്തി ഉടമസ്ഥര്‍ക്കു തിരികെ കൊടുക്കുകയും ചെയ്തു.
കരിമണല്‍ ഖന നത്തിനായി ഭൂമി നല്‍കിയവര്‍ക്കു കമ്പനിയില്‍ തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവും പാലിച്ചില്ല. ഇതിനിടെയാണു കെ.എം.എം.എല്‍. കമ്പിയെക്കുറിച്ച് സി.ബി.ഐ. അന്വേഷണത്തിന് ആവശ്യമുയര്‍ന്നത്. ഇ.എസ്.ഐയും പി.എഫും അടയ്ക്കുന്നതില്‍ വന്‍ ക്രമക്കേട് ഇന്റേണല്‍ എന്ക്വയറിയില് കണ്ടെത്തിയിരുന്നു. വര്‍ക്കര്‍ ഗ്രേഡിന്റെ സ്ഥിരനിയമത്തിനു കോണ്‍ട്രാക്ട് സൈറ്റില്‍ ഏറ്റവും കുറഞ്ഞത് 100 ദിവസത്തെ ഹാജര്‍ അപേക്ഷ സമര്‍പ്പിക്കുന്ന ദിവസം ഉണ്ടായിരിക്കണമെന്നു വ്യവസ്ഥചെയ്തിരുന്നു. അത്രയും ഹാജരില്ലാത്ത അഞ്ഞൂറില്‍പ്പരം ഉദ്യോഗാര്‍ഥികളില്‍നിന്ന് 100 50,000 രൂപയോളം വീതം വാങ്ങിയെന്ന ആരോപണമുയര്‍ന്നിരുന്നു.
അന്വേഷണം നടത്താന്‍ നിയമിതനായ ആര്.ജി.എന്‍. പ്രൈസ് കോ. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. എന്നാല്‍, പേഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നതരുടെ മേശകളില്‍ ആ റിപ്പോര്‍ട്ട് ഇന്നും വിശ്രമിക്കുകയാണ്. ഇ.എസ്.ഐ സാധാരണതൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തിനായി കോടിക്കണക്കിനു രൂപയുടെ ചികിത്സാ സഹായം വ്യാജരജിസ്ട്രേഷന്വഴി അര്ഹതയില്ലാത്തവര്ക്കു ലഭ്യമാക്കി. തുക ദുര്‍വിനിയോഗം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ല. കമ്പനിയില്‍ നിന്നു കോടികളുടെ ഇന്‍കോണല്‍ പൈപ്പ് മോഷണം നടന്നിട്ടു കുറ്റവാളികളെ പിടികൂടാനും കഴിഞ്ഞില്ല.
കെ.എം.എം.എല്ലില്‍ ഇടയ്ക്കിടെയുണ്ടാകുന്ന വാതകചോര്ച്ചയ്ക്കുപിന്നില് കമ്പനി അടച്ചുപൂട്ടിച്ചു സ്വകാര്യകമ്പനിക്കു തീറെഴുതാനുള്ള നീക്കമായിരുന്നുവെന്ന് ആരോപണമുണ്ടായി. കെ.എം.എം.എല്ലിന്റെ മലിനീകരണത്തെ സംബന്ധിച്ച കേസ് ഹരിതട്രിബ്യൂണല്‍ പരിഗണിക്കാനിരിക്കെയാണു തുടര്‍ച്ചയായി രണ്ടുദിവസം വാതകചോര്‍ച്ചയുണ്ടായത്. ഇതാണു സംശയത്തിനു കാരണമായത്. ക്ലോറിനേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായുള്ള പ്രാഥമികസജ്ജീകരണങ്ങള് ചെയ്തുകൊണ്ടിരുന്ന സമയത്തു കരി(പെട്രോളിയം കോക്ക്) കത്തുമ്പോള്‍ ഉണ്ടാകുന്ന ബേണിംഗ് ഗ്യാസ് മാത്രമാണു ലഘുവായി ചോര്‍ന്നതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
കരിമണല്‍ ദൗര്‍ലഭ്യം മൂലം കെ.എം.എം.എല്ലും ഐ.ആര്.ഇയും പ്രതിസന്ധിയിലായപ്പോള്‍ കരിമണല്‍ കള്ളക്കടത്തു നടത്തി സ്വകാര്യകമ്പനികളാണു നേട്ടമുണ്ടാക്കിയത്. അസംസ്കൃത വസ്തുവിന്റെ ദൗര്‍ലഭ്യം മൂലം കെ.എം.എം.എല്‍ ഏറെക്കാലമായി രൂക്ഷമായ പ്രതിസന്ധിയിലാണ്.
കേന്ദ്ര ആണവോര്‍ജവകുപ്പിന്റെ കീഴിലാണു ചവറയിലെ ഐ.ആര്.ഇ. പ്രവര്‍ത്തിക്കുന്നത്. 1952ല്‍ ആലുവയില്‍ ആദ്യയൂണിറ്റ് തുടങ്ങി. ചവറയില്‍ യൂണിറ്റ് തുടങ്ങിയതിനുശേഷം 60 കളിലാണ് കരിമണല്‍ ഖന നം ഐ.ആര്.ഇ. വ്യാവസായികടിസ്ഥാനത്തില്‍ തുടങ്ങിയത്. 1990 വരെ ഇവിടെനിന്നു ഇല്‍മനൈറ്റ് വിദേശരാജ്യങ്ങളിലേയ്ക്കു കയറ്റിയയച്ചിരുന്നു. പിന്നീട് ആഭ്യന്തര ഉപയോഗത്തിനുള്ള ഇല്‍മനൈറ്റ് മാത്രമേ ഇവിടെ നിന്നും ഉല്പാദിപ്പിക്കാനായുള്ളു. ആഭ്യന്തര ഉപയോഗം വര്‍ധിക്കുകയും സ്വകാര്യ കമ്പനികള്‍ ഇന്മനൈറ്റില് നിന്ന് സിന്തറ്റിക് റൂട്ടയിലുണ്ടാക്കി കയറ്റുമതി തുടങ്ങുകയും ചെയ്തതോടെ ഐ.ആര്.ഇയ്ക്ക് പൊതുമേഖലാസ്ഥാപനമായ കെ.എം.എം.എല്ലിന് ഇല്‍മനൈറ്റ് നല്കുന്നതില് താല്പര്യമില്ലാതായി.
ഇന്ത്യന്‍ റെയല്‍ എര്‍ത്ത് ലിമിറ്റഡ്(ഐ.ആര്.ഇ)ഏറെകാലമായി സ്വകാര്യകരിമണല്‍ ലോബിയുടെ പിടിയിലാണ്. നഗ്നമായ അഴിമതിയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇവിടെ നടക്കുന്നത്. സ്വന്തമായി കരിമണല്‍ ഖന നത്തിന് അനുമതിയുണ്ടായിട്ടും പ്രാദേശികമായി ജനസഹകരണത്തോട ഖനം നടത്താന്‍ ഒരിക്കലും കമ്പനി താല്പര്യം കാണിച്ചില്ല. ഉല്‍പ്പാദിപ്പിക്കുന്ന ഇല്‍മനൈറ്റ് സ്വകാര്യകമ്പനികള്‍ക്കു വിലകുറച്ചു നല്കി കമ്മിഷനടിക്കുകയാണു മാനേജുമെന്റുകള്‍. അനായാസം ഖന നം സാധ്യമാക്കാനുള്ള അവസരങ്ങള്‍ ബോധപൂര്‍വം ഐ.ആര്.ഇ ഇല്ലാതാക്കി.
അന്താരാഷ്ട്രവിപണിയില്‍ ടൈറ്റാനിയം ഡയോക്സൈഡിനും സിര്ക്കണിനും വില കുതിച്ചുകയറിക്കൊണ്ടിരുന്നപ്പോള് കെ.എം.എം.എല്ലിന് കോടികള്‍ ലാഭം വര്‍ധിപ്പിക്കാന്‍ കഴിയുമായിരുന്ന സാഹചര്യമാണ് കരിമണലിന്റെ രൂക്ഷമായ ദൗര്‍ലഭ്യംമൂലം നഷ്ടപ്പെട്ടത്. കൊച്ചിയിലെ സ്വകാര്യകമ്പനിയ്ക്കു കെ.എം.എം.എല്ലില്‍ അതീവതാല്‍പ്പര്യം തോന്നിത്തുടങ്ങിയതോടെയാണു കെ.എം.എം.എല്ലില്‍ മലിനീകരണപ്രശ്നങ്ങള്‍ തലപൊക്കിയത്. തുടര്‍ന്നാണു കമ്പനിയുടെ മലിനീകരണത്തെ സംബന്ധിച്ചുള്ള കേസ് ഹരിതട്രിബ്യൂണലില്‍ വന്നതും. ഇനി സ്വകാര്യമേഖലയില്‍ ഖന നാനുമതി ലഭിയ്ക്കുന്നതോടെ എല്ലാം പൂര്‍ണമാവും.
കോടിക്കണക്കിനുരൂപയുടെ ലാഭം നേടിക്കൊടുക്കുന്ന കരിമണല്‍ ഖന നം സ്വകാര്യമേഖലയില്‍ വന്നാലുള്ള നേട്ടവും കോട്ടവും മനസിലാക്കാന്‍ ഇതുവരെ സര്‍ക്കാര്‍ യാതൊരു പഠനവും നടത്തിയിട്ടില്ല. പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിനും തൊഴിലാളി സംഘടനകള്‍ക്കും കരിമണല്‍ കനകമണലാണ്.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്
Kuwait
• 11 days ago
ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം; റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്റാഈല്‍
International
• 11 days ago
പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്
Kerala
• 11 days ago
റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്
Saudi-arabia
• 11 days ago
കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case
National
• 11 days ago
ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും
uae
• 11 days ago
ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന
latest
• 11 days ago
ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value
Economy
• 11 days ago
കാട്ടുപന്നിയുടെ ആക്രമണം; കണ്ണൂരില്‍ കര്ഷകന് ദാരുണാന്ത്യം
Kerala
• 11 days ago
റമദാന് ഒന്നിന് വെസ്റ്റ്ബാങ്കില്‍ ഇസ്റാഈല്‍ 'ബുള്‍ഡോസര്‍ രാജ്'; നൂര്‍ഷംസ് അഭയാര്‍ഥി ക്യാംപിലെ വീടുകള്‍ തകര്‍ത്തു
International
• 11 days ago
ഡിമാന്‍ഡ് കുതിച്ചുയര്‍ന്നു, യുഎഇയില്‍ പാചകക്കാരുടെ നിയമനച്ചെലവില്‍ വന്‍വര്‍ധന
uae
• 11 days ago
പണം നല്‍കിയില്ല, 2 പേരെ കൂടി കൊല്ലാന്‍ അഫാന് പദ്ധതിയിട്ടു, നിര്‍ണായക വെളിപ്പെടുത്തല്‍
Kerala
• 11 days ago
UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്സ് എന്‍ഡോവ്മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാം?
uae
• 11 days ago
നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് അഴിപ്പിച്ച് ആശാവര്‍ക്കര്‍മാരെ പെരുമഴയത്ത് നിര്‍ത്തി പൊലിസ്
Kerala
• 11 days ago
ഷഹബാസിന്റെ കൊലപാതകം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലിസ്
Kerala
• 11 days ago
UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും
uae
• 11 days ago
രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി
Kerala
• 12 days ago
സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ
Kerala
• 12 days ago
സംഘര്‍ഷം രക്ഷിതാക്കള്‍ ദൂരെ മാറി നിന്ന് നോക്കിക്കാണുകയായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ്; പുറത്ത് നിന്നുള്ളവരുടെ പങ്കും അന്വേഷിക്കുന്നു
Kerala
• 11 days ago
ലഹരിയും സിനിമയും വില്ലനാകുന്നു; കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന
Kerala
• 11 days ago
റമദാന് തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം
uae
• 11 days ago