റോഡിനോടുള്ള അവഗണന: പ്രതിഷേധം ശക്തം
അന്തിക്കാട്: പുതിയപഴുവില്‍ പാലത്തിന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നതെന്ന് സംശയിക്കുകയാണ് പഴുവിലിലെ നാട്ടുകാര്‍.
കിഴുപ്പിള്ളിക്കര അഴിമാവ് റോഡിലൂടെ ബസിലൂടെയായാലും മറ്റ് വാഹനങ്ങളിലൂടെയായാലും പഴുവില്‍സെന്റര്‍ വരെയെത്തുന്നവരില്‍ ശാപവാക്കുകള്‍ ചൊരിയാത്തവരും പാലം പണിയൊന്ന് കഴിഞ്ഞു കിട്ടാന്‍ പ്രാര്‍ഥിക്കാത്തവരും ഉണ്ടാവില്ല. ഇതിനേക്കാള്‍ കഷ്ടമാണ് പഴുവിലിനും ഷെഡ് സ്റ്റോപ്പിനുമിടയിലുള്ള ജനങ്ങളുടെ ദുരിതം. ടൗണില്‍ തുണികടകളിലും മറ്റും ജോലി ചെയ്ത് രാത്രി വൈകിയെത്തുന്ന സ്ത്രീകളെ ടോര്‍ച്ച് വെളിച്ചത്തില്‍ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുന്നവരുടെ നിരയും രാത്രി സമയങ്ങളില്‍ റോഡിലൂടെ കാണാനാകും. പാലത്തിന്റെ വാര്‍ക്ക സംബന്ധമായ എല്ലാ ജോലികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടും റോഡില്‍ തടസം ഉണ്ടാക്കി വെക്കുന്നവര്‍ മേല്‍ സൂചിപ്പിച്ചവരുടെ ദുരിതം അറിയണമെന്ന് ജനങ്ങള്‍ പറയുന്നു.
ഈ ഇടുങ്ങിയ സ്ഥലത്ത് കൂടി രാവിലെ ബസുകള്‍ കടന്നുപോകുന്നുവെന്ന യാഥാര്‍ഥ്യം പോലും അധികൃതര്‍ മനസിലാക്കുന്നില്ല. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി ഇരുകരയിലേക്കും രാത്രി സമയങ്ങളില്‍ മണ്ണ് നിറച്ച വലിയ ലോറികള്‍ കടന്നുപോകുന്നതും നിത്യകാഴ്ചയാണ്.
വൈകിട്ടും രാവിലേയും അനുമതിയുള്ള വാഹനങ്ങള്‍ പോലും കിലോമീറ്ററുകള്‍ വരി നിന്നാണ് തടസമുള്ള പാലത്തിലൂടെ കടന്നുപോകുന്നത്. ഇക്കാര്യങ്ങളില്‍ അധികൃതര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പ്രതിഷേധസമരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."