HOME
DETAILS
MAL
മുല്ലപ്പള്ളിക്കെതിരേ കടുത്ത വിമര്‍ശനവുമായി മന്ത്രി മണി
backup
December 24 2019 | 08:12 AM
ആലപ്പുഴ: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കടുത്ത വിമര്‍ശനവുമായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. പൗരത്വ നിയമ ഭേദഗതിക്കെതിരേ എല്‍.ഡി.എഫും യു.ഡി.എഫും സംയുക്തമായി സമരം ചെയ്തതിനെതിരേ മുല്ലപ്പള്ളി രാമചന്ദ്രന് നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് മണി രംഗത്തെത്തിയിരിക്കുന്നത്. 'പുര കത്തുമ്പോള്‍ മുല്ലപ്പള്ളിയുടെ വാഴവെട്ട്'എന്ന തലക്കെട്ടിലാണ് കുറിപ്പ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."