മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കാന്‍ അന്ത്യശാസനം
പയ്യന്നൂര്‍: നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ക്ലബുകള്‍, കല്ല്യാണ മണ്ഡപങ്ങള്‍, ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്ന മാളുകള്‍, റീട്ടെയില്‍ കേന്ദ്രങ്ങള്‍, ഷോപ്പിംഗ് കോപ്ലക്‌സുകള്‍, ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സിനിമ തീയറ്ററുകള്‍, വസ്ത്രശാലകള്‍, പാര്‍ട്ടികളുമായി ബന്ധപ്പെട്ട് ഭക്ഷണം വിളമ്പുന്ന സ്ഥലങ്ങള്‍, കാറ്ററിങ് യൂനിറ്റുകള്‍, പച്ചക്കറി, പഴം, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍, വിവിധ കാന്റീനുകള്‍ എന്നിവിടങ്ങളിലെല്ലാം മാലിന്യങ്ങള്‍ തരംതിരിച്ച് ജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഉറവിടത്തില്‍ ഫലപ്രദമായി സംസ്‌കരിക്കുന്നതിന് ബയോബിന്‍, എയ്‌റോബിക്ബിന്‍, ബയോഗ്യാസ് പോലുള്ള അനുയോജ്യമായ സംവിധാനം സെപ്റ്റംബര്‍ 15ന് മുമ്പായി സ്വന്തം ഉത്തരവാദിത്വത്തില്‍ ഒരുക്കേണ്ടതാണ്. ഇപ്രകാരം പ്രവര്‍ത്തിക്കാത്ത മേല്‍പ്പറഞ്ഞ ഗണത്തില്‍പെട്ട വ്യാപാര സ്ഥാപനങ്ങളുടെ ഡി.ആന്റ്.ഒ ലൈസന്‍സ് ഇനി ഒരറിയിപ്പ് കൂടാതെ റദ്ദ് ചെയ്യുന്നതാണെന്നും പയ്യന്നൂര്‍ നഗരസഭ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."