HOME
DETAILS

എസ്.ബി.ഐ ജീവനക്കാര്‍ സമരത്തില്‍ ഒറ്റക്കാവില്ല: കാനം

  
backup
August 05, 2017 | 8:14 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4

തിരുവനന്തപുരം: എസ്.ബി.ഐ മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരേ നടക്കുന്ന സമരത്തില്‍ എസ്.ബി.ഐ ജീവനക്കാര്‍ ഒറ്റക്കാവില്ലെന്നും കേരളത്തിലെ സംഘടിത തൊഴിലാളിവര്‍ഗം അവരുടെ കൂടെ അണിനിരക്കുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓള്‍ ഇന്ത്യാ എസ്.ബി.ഐ എംപ്ലോയിസ് അസോസിയേഷന്‍ തലസ്ഥാനത്തു നടത്തുന്ന സമരത്തെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ചരിത്രം കൂടി കണക്കിലെടുത്ത് മാനേജ്‌മെന്റ് അവരുടെ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയാറകണം. ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചതോടെ സര്‍വീസ് ചാര്‍ജുകള്‍ ക്രമാതീതമായ വര്‍ധിച്ചു. ഒരു ജനകീയ ബാങ്ക് വേണമെന്ന് വാദിക്കുന്ന സംഘടനയെന്ന എന്ന നിലയില്‍ ഉപഭോക്താക്കളുടെ താല്‍പര്യവും സംരക്ഷിക്കേണ്ടണ്ടത് ട്രേഡ് യൂണിയന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളിദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, അന്യായമായ സ്ഥലം മാറ്റങ്ങള്‍ റദ്ദാക്കുക, ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക, സ്ഥല മാറ്റങ്ങള്‍ക്ക് സുതാര്യമായ മാനദണ്ഡങ്ങള്‍ പാലിക്കുക, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ അംഗീകരിക്കുക, ബാങ്കിടപാടുകള്‍ കസ്റ്റമര്‍ സൗഹൃദമാക്കുക, ജനകീയ ബാങ്കിങ് സേവനങ്ങള്‍ തുടരുക, അന്യായമായ സേവനനിരക്കുകള്‍ പിന്‍വലിക്കുക, ശാഖകള്‍ അടച്ചുപൂട്ടരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Kerala
  •  11 days ago
No Image

ഷൂട്ടൗട്ട് ഹീറോ കോബൽ; കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിൽ

Football
  •  11 days ago
No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  12 days ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  12 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  12 days ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  12 days ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  12 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  12 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  12 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  12 days ago