HOME
DETAILS
MAL
പശു രാഷ്ട്രമാതാവ്: കോണ്‍ഗ്രസ് പ്രമേയം പാസായി
backup
December 14 2018 | 19:12 PM
ഷിംല: പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന കോണ്‍ഗ്രസ് പ്രമേയം ബി.ജെ.പി പിന്തുണയോടെ ഹിമാചല്‍പ്രദേശ് നിയമസഭ പാസാക്കി. കോണ്‍ഗ്രസ് എം.എല്‍.എ അനിരുദ്ധ് സിങ് കൊണ്ടുവന്ന പ്രമേയമാണ് പാസാക്കിയത്. നിയമസഭയുടെ ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനക്കായി അയക്കും. ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ സെപ്റ്റംബറില്‍ ഇത്തരം ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു.
'പശു ഒരു സമുദായത്തിന്റേതോ മതത്തിന്റേതോ അല്ല. മാനവരാശിക്ക് മഹത്തായ സംഭാവനകള്‍ നല്കുന്ന മൃഗമാണത്. പാല് നല്‍കാതായാല്‍ ഉടന്‍ മനുഷ്യര്‍ പശുക്കളെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇത്തരമൊരു കാര്യം വേണമെന്ന് നിര്‍ദേശിക്കുന്നത്' അനിരുദ്ധ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."