HOME
DETAILS
MAL
കടങ്ങള്‍ എഴുതിത്തള്ളുന്നത് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുത്തരുത്: രഘുറാം രാജന്
backup
December 14 2018 | 19:12 PM
ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്ന് ആര്.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. ഈ വിഷയമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കര്‍ഷകര്‍ സൗജന്യം അര്‍ഹിക്കുന്നില്ലെന്നാണ് അഭിപ്രായം. കര്‍ഷകര്‍ക്ക് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷമാണ് നാം ഒരുക്കേണ്ടത്. ഇതിനായി കൂടുതല്‍ പദ്ധതികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല. വികസനം എല്ലാവരിലേക്കും എത്തുന്നില്ല. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ച നേരിടുകയാണെന്നും രഘുറാം രാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."