HOME
DETAILS

മെഡിക്കല്‍ കോളജില്‍ നിന്നും പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരുടെ രാപ്പകല്‍ സമരം തുടരുന്നു

  
backup
August 09, 2016 | 6:52 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d


ആലപ്പുഴ: വണ്ടാനം ടി.ഡി മെഡിക്കല്‍ കോളജില്‍ നിന്നും പിരിച്ചുവിട്ട താത്ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നും താതക്കാലിക സ്വീപ്പര്‍മാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്നും കേരള സ്റ്റേറ്റ് ക്ലീനിംഗ് ഡെസ്റ്റിനേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കൃഷ്ണമ്മാള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 18 വര്‍ഷത്തിലധികമായി മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക സ്വീപ്പര്‍മാരായി ജോലി ചെയ്യുന്നവരടക്കം 30 പേരെയാണ് ജൂലൈ 16ന് നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടത്.
ദീര്‍ഘകാല സര്‍വീസ് പരിഗണിച്ച് ഇവരെ സ്ഥിരപ്പെടുത്താന്‍ സ്‌പെഷല്‍ റൂള്‍ ഇളവുചെയ്യാന്‍ ജില്ലാ ലേബര്‍ ഓഫിസറും കലക്ടറും യൂനിയന്‍ പ്രതിനിധികളുമടങ്ങുന്ന കമ്മിറ്റിയെ നേരത്തെ തീരുമാനിക്കുകയും ഇതിനായുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാരിന് നല്കുകയും ചെയ്തിരുന്നു.
കൂടാതെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ജീവനക്കാര്‍ നല്കിയ കേസില്‍ ഇവരെ പിരിച്ചുവിടുന്നത് ശരിയല്ലെന്ന് കോടതിയും പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് തൊഴിലാളികളെ പിരിച്ചുവിട്ടത്. ഇതിനെതിരെ ആശുപത്രിയ്ക്കു മുന്നില്‍ തൊഴിലാളികള്‍ സമരം നടത്തി വരികയാണ്.
സമരത്തെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തുകയും പ്രശ്‌നത്തിന് അനുഭാവ പൂര്‍ണമായ സമീപനമുണ്ടാകുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കുകയും ചെയ്തതാണെന്നും അവര്‍ പറഞ്ഞു.
താല്‍ക്കാലിക സ്വീപ്പര്‍മാരെ സ്ഥിരപ്പെടുത്തുന്നതുവരെ എംപ്ലോയ്‌മെന്റു വഴിയുള്ള നിയമനം നിര്‍ത്തിവയ്ക്കുക, ആശുപത്രിയില്‍ ജോലിനോക്കുന്ന 260 താല്‍ക്കാലിക സ്വീപ്പര്‍മാരെ സ്ഥിരപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്തസമ്മേളനത്തില്‍ യൂനിയന്‍ സംസ്ഥാന ട്രഷറര്‍ കെ.എസ് യശോദര ദേവി, ജില്ലാ സെക്രട്ടറി ബിന്ദു രാജു, ലളിതാംബിക എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍  അന്തരിച്ചു

Kerala
  •  a minute ago
No Image

ചിറ്റൂരില്‍ 14കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനായി തിരച്ചില്‍ തുടരുന്നു

Kerala
  •  15 minutes ago
No Image

ലക്ഷ്യം ചരിത്രത്തിലെ ആദ്യ കിരീടം; ലോകം കീഴടക്കാൻ ഇന്ത്യയും സൗത്ത് ആഫ്രിക്കയും നേർക്കുനേർ

Cricket
  •  18 minutes ago
No Image

ഓഫിസില്‍ ലൈറ്റ് ഓഫാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ഐടി ജീവനക്കാരന്‍ മാനേജരെ ഡംബല്‍ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

Kerala
  •  37 minutes ago
No Image

ശ്രീകാകുളം ദുരന്തം: ക്ഷേത്രത്തിന് അനുമതിയില്ല, ഉടമക്കെതിരെ നരഹത്യക്ക് കേസ്

National
  •  an hour ago
No Image

ഡല്‍ഹി - കൊച്ചി ഇന്‍ഡിഗോ വിമാനം വൈകുന്നു; മൂന്നു തവണ ശ്രമിച്ചിട്ടും ടേക്ക് ഓഫിന് കഴിയുന്നില്ല- യാത്രക്കാര്‍ക്ക് ദുരിതം

Kerala
  •  an hour ago
No Image

ബന്ധുവീട്ടിലേക്ക് വിരുന്നു പോയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

Kerala
  •  an hour ago
No Image

കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ച പോര്‍ട്ടര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

266 ദിവസം നീണ്ടുനിന്ന രാപകൽ സമരം; പോരാട്ടം തുടരാൻ പ്രതിജ്ഞയെടുത്ത് ആശമാർ ജില്ലകളിലേക്ക് മടങ്ങി

Kerala
  •  2 hours ago
No Image

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

Kerala
  •  2 hours ago