അനധികൃതമായി കടത്താന്‍ ശ്രമിച്ച 20 സ്വര്‍ണ ബിസ്കറ്റുകള്‍ കസ്റ്റംസ് പിടികൂടി
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച 20 സ്വര്‍ണ ബിസ്കറ്റുകള്‍ കസ്റ്റംസ് വിഭാഗം പിടികൂടി.
ഇന്നലെ രാവിലെ 8 30 ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിരേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായ പൂന്തുറ സ്വദേശി മുഹമ്മദ് സുഹൈബ് കേബില്‍ കണക്ഷനുപയോഗിക്കുന്ന രണ്ട് പഴയ സെറ്റപ്പ് ബോക്്സുകളില് ഒളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണ ബിസ്കറ്റുകളാണ് പിടികൂടിയത്.
ഓരോ സെറ്റപ്പ് ബോക്സിലും 10 എണ്ണം വീതമാണ് ഒളിപ്പിച്ചു വെച്ചിരുന്നതെന്നും 20 സ്വര്‍ണ ബിസ്കറ്റുകള്‍ക്കും കൂടി 73.83 ലക്ഷം രൂപമാര്ക്കറ്റ് വിലയുണ്ടെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ കൃഷ്ണേന്തു രാജ,അസിസ്റ്റന്റ് കമ്മിഷണര്‍ സിമി എസ്,സൂപ്രണ്ടുമാരായ ജയരാജ്, രാമലക്ഷ്മി,ബിന്ദു, ഇന്‍സ്പെക്ടര്‍മാരായ സോനു ,ജോസഫ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."