HOME
DETAILS

ഓപ്പറേഷന്‍ അനന്ത; നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നു

  
backup
August 09 2016 | 18:08 PM

%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%a8%e0%b5%82%e0%b4%b1%e0%b5%81-%e0%b4%b5%e0%b4%b0


ഒറ്റപ്പാലം : ഓപ്പറേഷന്‍ അനന്ത ഒറ്റപ്പാലത്തിന്റെ മുഖഛായ തന്നെ മാറ്റുന്നു. റവന്യൂ വകുപ്പ് പൊളിക്കല്‍ നടപടികള്‍ തുടങ്ങും മുമ്പെ ഉടമകള്‍ തന്നെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതാണ് ഒറ്റപ്പാലത്തിന്റെ മുഖഛായ തന്നെ മാറ്റുന്നത്. ടി ബി റോഡ് ജംഗ്ഷനില്‍ നൂറിലേറെ വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ഇപ്പോള്‍ പൊളിച്ചു മാറ്റുന്നത്. ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കടകളെല്ലാം മറ്റു കെട്ടിടങ്ങളിലേക്ക് മാറി. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്കു ഉണ്ടാവുന്ന സ്ഥലം കൂടിയാണ് ടി ബി റോഡ് ജംഗ്ഷന്‍. റോഡരികിലേക്ക് തള്ളി നില്‍ക്കുന്ന കെട്ടിടം പൊളിച്ചു മാറ്റപ്പെടുന്നതോടെ ഇവിടെ റോഡിന് വീതി കൂട്ടാനാവും. അതെ സമയം ഈ പ്രദേശത്ത് തന്നെയുള്ള ചില വ്യാപാരികള്‍ കടമുറികള്‍ പൊളിച്ചു നീക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് താല്‍ക്കാലിക സ്‌റ്റേ വാങ്ങിയിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം ന്യൂബസാര്‍ മുതല്‍ തെന്നടി ബസാര്‍ വരെയാണ് ഓപ്പറേഷന്‍ അനന്ത നടപ്പിലാക്കുന്നത്. ടിബി റോഡ് കവലയില്‍ 22 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചുനീക്കിയാണ് ഒറ്റപ്പാലത്ത് ഓപ്പറേഷന്‍ അനന്ത കഴിഞ്ഞ ആഴ്ച്ച തുടങ്ങിയത്.
റവന്യൂ നടപടികളോട് സഹകരിക്കുന്ന വ്യാപാരികള്‍ സ്വമേധയാ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുകയാണ് ആദ്യഘട്ടത്തില്‍. റോഡ് വശത്തേക്ക് ഇറക്കിയിരിക്കുന്ന മറ്റ് പതിനാല് സ്ഥാപനങ്ങളുടെ നിര്‍മാണങ്ങളും പത്തുദിവസത്തിനുളളില്‍ ഒഴിപ്പിക്കും. നഗരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപാധികളോടെ അനുവദിച്ച പട്ടയങ്ങളുളള ഭാഗങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി 23 സെന്റ് സ്ഥലമാണ് നഗരവികസനത്തിനായി മാറ്റുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago