HOME
DETAILS

അക്ഷരവെളിച്ചം നുകരാന്‍ കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടന്ന് നന്ദനയും വിനോദും ബിനുമാധവന്‍

  
backup
August 09, 2016 | 6:55 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%82-%e0%b4%a8%e0%b5%81%e0%b4%95%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95


നെയ്യാറ്റിന്‍കര: അക്ഷരം പഠിക്കുന്നതിന് ദിവസവും കൊടുംകാടിലൂടെ നാല് കിലോമീറ്റര്‍ നടന്ന് ആദിവാസി കുരുന്നുകള്‍. കൊമ്പൈ സെറ്റില്‍മെന്റിലെ വിശ്വംഭരന്റെയും നീലിമയുടെയും മക്കളായ നന്ദന(12)ക്കും വിനോദിനും (6) സ്‌കൂളിലേക്കുള്ള ഓരോ യാത്രയും ജീവന്മരണ പോരാട്ടത്തിനു തുല്യമാണ്.  കാട്ടുപന്നിയും , കരടിയും, കാട്ടുപോത്തും, പുലിയും, ചെന്നായ് കൂട്ടങ്ങളും വിഹരിക്കുന്ന നെയ്യാറിലെ കൊടുംകാട്ടിലൂടെയാണ് യാത്ര. ഇടക്കൊക്കെ അച്ഛനോ അമ്മയോ കൂട്ട് പോകും. അല്ലാത്തപ്പോഴൊക്കെ  രണ്ടുപേരും മാത്രം. പുരവിമല ഗവ.ട്രൈബല്‍ എല്‍.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.
കൊടുംകാട്ടിലൂടെയുള്ള അപകടംപിടിച്ച യാത്രയെ പേടിച്ച്  സ്‌കൂള്‍ മുറ്റത്തെത്താന്‍നന്ദനക്കു ഏഴു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. കുഞ്ഞനുജനും സ്‌കൂളിലേക്ക് പോകാറായപ്പോഴാണ്  ഇവളുടെ അക്ഷര സ്വപ്നങ്ങള്‍ പൂവിട്ടത്. പന്ത്രണ്ടുകാരിയായ നന്ദന ഇപ്പോള്‍ രണ്ടാംക്ലാസിലാണ്. ആറുവയസുകാരന്‍ അനുജനുംഅതേക്ലാസില്‍ തന്നെ.
ഏഴു വര്‍ഷം മുന്‍പ് ഈ കാട്ടിലൂടെ പോകുമ്പോഴാണ് നന്ദനയെയും അമ്മയെയും ചിന്നം വിളിച്ചെത്തിയ ഒറ്റയാന്‍ ആക്രമിച്ചത്. കഷ്ടിച്ചാണ് അന്നു രക്ഷപ്പെട്ടത്. കുഞ്ഞിനെയും വാരിയെടുത്ത്  ഓടുന്നതിനിടയില്‍ അമ്മ നീലിമ കാട്ടുവഴിയിലെ ഒരു കുഴിയില്‍ വീണു.ആ വീഴ്ചയായിരുന്നു ജീവന്‍ രക്ഷിച്ചത്. ആ സംഭവത്തോടെയാണ് നന്ദനയെ ഒറ്റക്കു സ്‌കൂളില്‍ വിടേണ്ടന്ന് മാതാപിതാക്കള്‍ തീരുമാനിച്ചത്.
പിന്നീട് വിനോദിന് നാലുവയസായപ്പോള്‍ മക്കളെ രണ്ടുപേരെയും പഠിക്കാനയക്കണമെന്ന് അവര്‍ തീരുമാ
നിച്ചു. ആദ്യമൊക്കെ മാതാപിതാക്കളിലൊരാള്‍ കുട്ടികള്‍ക്കൊപ്പം പോകുമായിരുന്നു. സ്‌കൂള്‍ വിടും വരെ അവരവിടെ കാത്തിരിക്കും. ഇന്നിപ്പോള്‍ കുട്ടികള്‍ ഒറ്റക്കാണ് യാത്ര. ഇടയ്ക്ക് മഴയോ കാറ്റോ വന്നാല്‍ അന്നത്തെ സ്‌കൂളില്‍ പോക്ക് മുടങ്ങും.
ഇവര്‍ സ്‌കൂളിലെത്തുമ്പള്‍ രാവിലെ പതിനൊന്ന് മണിയെങ്കിലുമാകും. മൂന്ന് മണിയോടടുപ്പിച്ച്  രണ്ടുപേരെയും മടക്കി അയക്കുമെന്ന് ഹെഡ്മിസ്ട്രസ് നിര്‍മ്മല മേരി പറഞ്ഞു. മായത്തുനിന്നും അഞ്ച് കി.മി അകലെയാണ് പുരവിമല ഗവ.ട്രൈബല്‍ എല്‍.പി.സ്‌കൂള്‍. ഇവിടെ എച്ച്.എമ്മിനെ കൂടാതെ  നാല് അധ്യാപകരും  പാര്‍ട്ട് ടൈം ജീവനക്കാരനുമുണ്ട്.
 പ്രതിസന്ധികളെ അതിജീവിച്ചും മക്കളെ പഠിക്കാനയക്കുന്ന മാതാപിതാക്കളും കിലോമീറ്ററുകളോളം കാല്‍നടയായി സ്‌കൂളിലേക്ക് പോകുന്ന കുട്ടികളും ആദിവാസി സമൂഹത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകങ്ങളാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  7 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  7 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  7 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  7 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  7 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  7 days ago