എറണാകുളം പ്രസ്‌ക്ലബ് സുവര്‍ണജൂബിലി നിറവില്‍
കൊച്ചി: ഏഷ്യയിലെ പ്രഥമ പ്രസ്‌ക്ലബ്ബായ എറണാകുളം പ്രസ്‌ക്ലബ് സുവര്‍ണജൂബിലി നിറവില്‍. 1966 ഡിസംബര്‍ 12ന് അന്നത്തെ ഗവര്‍ണര്‍ ഭഗവന്‍ സഹായി ആണ് പ്രസ്‌ക്ലബ് മന്ദിരത്തിന് ശിലയിട്ടത്. 1968 ഡിസംബര്‍ 15ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചിയിലെ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് പ്രസ്‌ക്ലബ് യാഥാര്‍ഥ്യമാക്കിയത്. പ്രസ്‌ക്ലബ് നിലനില്‍ക്കുന്ന സ്ഥലം സര്‍ക്കാരിന് പണംകൊടുത്ത് വാങ്ങുകയായിരുന്നു. അന്നത്തെ ഗവര്‍ണര്‍ ഭഗവാന്‍ സഹായ് ആണ് നാലു നിലകളിലായി പ്രസ്‌ക്ലബ് കെട്ടിടം വിഭാവന ചെയ്യാന്‍ പത്രപ്രവര്‍ത്തകരെ പ്രചോദിപ്പിച്ചത്. ചുമ്മാര്‍ ഓലപ്പുറത്ത് എന്ന എന്‍ജിനിയറാണ് പ്രസ്‌ക്ലബ് കെട്ടിടം രൂപകല്‍പ്പന ചെയ്തത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പഴയ ടി.ബി റോഡിലെ വ്യാപാരികളടക്കം സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും നിര്‍ലോഭമായ പിന്തുണയുണ്ടായിരുന്നെന്ന് പി രാജന്‍ ഓര്‍ക്കുന്നു. സി.പി.എമ്മിന്റെ സമുന്നതനേതാവ് എം.എം ലോറന്‍സും പ്രസ്‌ക്ലബ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും ചായസല്‍ക്കാരം നടത്തിയത് പ്രസ്‌ക്ലബ് ഹാളിലായിരുന്നു. ഇതിനു
ശേഷം സെന്റ് തെരേസാസ് ഓഡിറ്റോറിയത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. അന്ന് എ.പി
വിശ്വനാഥനായിരുന്നു പ്രസിഡന്റ്. പി. രാജനായിരുന്നു സെക്രട്ടറി. പത്രങ്ങള്‍ രാഷ്ട്രീയവാര്‍ത്തകള്‍ക്കു മാത്രം പ്രാധാ
ന്യം നല്‍കിയിരുന്ന കാലമായിരുന്നു അത്. എന്നാല്‍, പ്രസ്‌ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇതിനു മാറ്റംവന്നു. വിവിധ രംഗങ്ങളിലുള്ള പ്രമുഖരെ ക്ഷണിച്ചുവരുത്തി ആദരിക്കുന്ന 'മീറ്റ് ദ പ്രസ്' പരിപാടിക്ക് ആരംഭം കുറിച്ചത് എറണാകുളം പ്രസ്‌ക്ലബ് ആണ്. സിനിമാതാരം ശാരദ, ശാസ്ത്രജ്ഞരായ എം എസ് സ്വാമിനാഥന്‍, എം ജി കെ മേനോന്‍, ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ടി കെ എസ് മണി തുടങ്ങിയവരുടെ മീറ്റ് ദ പ്രസ് എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയത് കേരളത്തിലെ മാധ്യമരംഗത്ത് പുതുചരിത്രം കുറിച്ചു. അഖിലേന്ത്യാ സമ്മേളനങ്ങളും കായികമേളകളും റിപ്പോര്‍ട്ട് ചെയ്യാന്‍ കൊച്ചിയില്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാ
നും എറണാകുളം പ്രസ്‌ക്ലബ്ബില്‍ സൗകര്യം ഒരുക്കിയിരുന്നു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രസ്‌ക്ലബ്ബില്‍ ഇന്ന് രാവിലെ 10ന് മാധ്യമപ്രവര്‍ത്തകരുടെ സംഗമം നടക്കും. ചടങ്ങില്‍ പ്രസ്‌ക്ലബ്ബിന്റെ സ്ഥാപകാംഗങ്ങളെ ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."