അനര്‍ഹമായ നേട്ടങ്ങള്‍ക്കുള്ള ശ്രമം കുട്ടികള്‍ ഉപേക്ഷിക്കണം: മന്ത്രി ജി.സുധാകരന്‍
കായംകുള: പണവും വഴിവിട്ട ബന്ധവും ഉപയോഗിച്ച് അനര്‍ഹമായ നേട്ടങ്ങള്‍ കൊയ്യാനുള്ള ശ്രമങ്ങള്‍ കുട്ടികളും രക്ഷിതാക്കളും ഉപേക്ഷിക്കണമെന്ന് മന്ത്രി ജി.സുധാകരന്‍ പ്രസ്താവിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പാഠ്യപദ്ധതി പ്രകാരം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നിയോജക മണ്ഡലത്തിലെ കുട്ടികള്‍ക്ക് എം.എല്‍.എ മെറിറ്റ് അവാര്‍ഡ് 'അഗ്രഗാമി പ്രതിഭാ പുരസ്‌കാര ' വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരില്‍ നിന്നു മാത്രമല്ല ശാസ്ത്ര, സാഹിത്യ, സാംസ്‌കാരിക രംഗത്തുള്ളവരില്‍ നിന്നും കുട്ടികള്‍ അറിവു നേടണം. ഭയാശങ്കകളും ഭീരുത്വവും കുട്ടികളുടെ ഉയര്‍ച്ചകളെ തടയും.
പണം കൊടുത്ത് ആര്‍ക്കും ഡോക്ടര്‍മാരാകാം. പിന്നീട് ഇവര്‍ രോഗികളെ കൊല്ലും. കുട്ടികളുടെ ഭാവി ഭദ്രമാക്കാന്‍ നവീന ആശയങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
യു. പ്രതിഭാഹരി എം.എല്‍.എ.അധ്യക്ഷയായി. ജില്ലാ കലക്ടര്‍ വീണ എന്‍.മാധവന്‍ മുഖ്യാതിഥിയായിരുന്നു. തോട്ട്‌സ് അക്കാഡമി സി.ഇ.ഒ.പ്രവീണ്‍ പരമേശ്വര്‍ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ ചെയര്‍മാന്‍ എന്‍.ശിവാദാസന്‍, സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എം.എ.അലിയാര്‍, സിന്‍ഡിക്കേറ്റ് അംഗം കെ.എച്ച്.ബാബുജാന്‍, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ.രഘുപ്രസാദ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.ഗിരിജ, പഞ്ചായത്ത് പ്രസിഡന്റന്മാരായ വി.പ്രഭാകരന്‍, എ.വി.രഞ്ജിത്, സി. കൃഷ്ണമ്മ, ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മന്‍ എ.ഇ.ഒ. എം.ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."