കോളറ: ഇതര സംസ്ഥാന തൊഴിലാളികളെ ഒഴിപ്പിക്കാന്‍ ധാരണ
മാവൂര്‍: തെങ്ങിലക്കടവില്‍ കോളറ പടര്‍ന്ന സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ പറഞ്ഞുവിടാന്‍ ധാരണ. ഇന്നലെ മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് വേണ്ടത്ര സൗകര്യങ്ങളില്ലാത്ത കെട്ടിടങ്ങളില്‍ അനധികൃതമായി താമസിക്കുന്ന മാവൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളെയും തിരിച്ചയക്കാന്‍ തീരുമാനിച്ചത്.
ആദ്യഘട്ടമെന്ന നിലയില്‍ കോളറ ബാധിച്ച പ്രദേശമായ തെങ്ങിലക്കടവിലെ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളെയും തിങ്കളാഴ്ച ഉച്ചയോടെ ഒഴിപ്പിക്കും. കഴിഞ്ഞ ദിവസം മുന്‍പ് ചേര്‍ന്ന യോഗത്തില്‍ ഇന്നത്തേക്ക് രോഗലക്ഷണം കണ്ടെത്തിയവരെ നിരീക്ഷണത്തില്‍ നിര്‍ത്തി മറ്റുള്ള തൊഴിലാളികളെ ഒഴിപ്പിക്കുമെന്ന് തീരുമാനിച്ചിരുന്നു.
രോഗ ലക്ഷണം കണ്ടെത്തിയവരെ ഒഴിപ്പിച്ചാല്‍ അവര്‍ മറ്റെവിടെയെങ്കിലും താമസം ഉറപ്പിക്കുകയും അവിടെക്കൂടി കോളറ വ്യാപിക്കുമെന്നുമായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ കണ്ടെത്തല്‍. രോഗബാധിതരല്ലാത്തവരെ ഒഴിപ്പിക്കാനുള്ള നടപടിയുമായി തെങ്ങിലക്കടവിലെത്തിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ നാട്ടുകാര്‍ ഉപരേധിച്ചു.
മുഴുവന്‍ പേരെയും ഒഴിപ്പിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
ഗ്രാമപഞ്ചായത്ത് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് നാളെതന്നെ തൊഴിലാളികളെ ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."