HOME
DETAILS
MAL
ഫാത്തിമയുടെ മരണം: അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് കുടുംബം; കോടതിയെ സമീപിക്കും
backup
December 28 2019 | 10:12 AM
കൊച്ചി: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് അടുത്തയാഴ്ച്ച മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് അറിയിച്ചു.
കേസ് സി.ബി.ഐ ഏറ്റെടുത്തെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
സുപ്രിംകോടതി അഭിഭാഷക ഇന്ദിര ജയ്‌സിങ് കേസില്‍ ഹാജരാകും. ഇവരുമായി ഫാത്തിമയുടെ കുടുംബം കൊച്ചിയില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."