വര്‍ഗീയ പരാമര്‍ശം: മീററ്റ് എസ്.പിക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി നഖ്വി
ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശം നടത്തിയ മീററ്റ് എസ്.പിക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. മീററ്റ് എസ്.പിയുടെ പരാമര്‍ശം അപലപനീയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശ് മീററ്റിലെ എസ്.പി അഖിലേഷ് സിങ്, ജുമാ നമസ്കാരത്തിന് ശേഷം പ്രതിഷേധത്തിനെത്തിയവരോട് പാകിസ്താനിലേക്ക് പോകണമെന്ന് പറഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നത്. മീററ്റിലെ ഒരു ഇടുങ്ങിയ വഴിയിലൂടെ മറ്റു പൊലിസുകാര്‍ക്കൊപ്പം എസ്.പി നടന്നുനീങ്ങുന്നതാണ് വീഡിയോയുടെ തുടക്കം. എതിരെ വന്ന മുസ്!ലിംകളോട് എവിടെ പോകുകയാണെന്ന് എസ്.പി ചോദിക്കുന്നുണ്ട്. പ്രാര്ഥനക്കാണെന്ന് അവരുടെ മറുപടി. എന്നാല്‍ നിങ്ങളെ പോലെയുള്ളവരോട് പാകിസ്താനിലേക്ക് പോകാന്‍ പറയുന്നതാണ് നല്ലതെന്ന് എസ്.പി പറയുന്നു. നിങ്ങള്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്നും എസ്.പി പറയുന്നതും വീഡിയോയില്‍ കാണാം. ഇവരെ വളഞ്ഞുവെച്ച പൊലിസുകാരും എസ്.പി പറഞ്ഞതാണെന്ന് ശരിയെന്ന് പറയുന്നുണ്ട്. നിങ്ങള്‍ക്ക് ഇവിടെ കഴിയാന്‍ വയ്യെങ്കില്‍ മറ്റെവിടേക്കെങ്കിലും പോകാനും ഇവിടെ താമസിച്ച് മറ്റുള്ളവരെ വാഴ്ത്തുകയാണ് നിങ്ങളെന്നും പൊലിസുകാരന് പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."