HOME
DETAILS
MAL
താലൂക്കാശുപത്രി ഡോക്ടര്‍മാര്‍ക്ക് ജോലി പാലക്കാടും ശമ്പളം ആലത്തൂരിലും
backup
August 09 2016 | 18:08 PM
കുഴല്‍മന്ദം: താലൂക്കാശുപത്രിയിലെ ഒരു കണ്‍സള്‍ട്ടന്റിനും ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്റിനും ജോലി പാലക്കാടും ശമ്പളം ആലത്തൂരിലും. കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ജില്ലാ വനിതാശിശു ആശുപത്രിയിലും ജൂനിയര്‍ കണ്‍സള്‍ട്ടന്റിന് ജില്ലാശുപത്രിയിലുമാണ് മാസങ്ങളായി ജോലി ചെയ്യുന്നത്.
ആലത്തൂര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാതെ രോഗികള്‍ കഷ്ടപ്പെടുമ്പോഴാണ് ആരോഗ്യവകുപ്പ് ജില്ലാ അധികാരിയുടെ ഇത്തരത്തിലുള്ള നടപടി. താലൂക്കാശുപത്രിയില്‍ 1400 ഒപിയും 130 ഐപിയുമാണ് ഇപ്പോള്‍ വരുന്നത്.
ഇത്രയും പേരെ ചികിത്സിക്കുന്നതിന് കഴിയാതെ ഡോക്ടര്‍മാര്‍ വിഷമാവസ്ഥയിലുമാണ്. രോഗികള്‍ക്ക് ഡോക്ടറെ കാണാന്‍ കഴിയാതെയും ഡോക്ടര്‍മാര്‍ക്ക് രോഗികളെ നോക്കിതീരാതെയുമുള്ള ദുരിതത്തിലായിട്ടും ഡിഎംഒയ്ക്ക് അനക്കിമില്ലെന്നത് ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."