പരിതസ്ഥിതിയിലായി ആനക്കരയിലെ പഴയ റോഡും പുതിയ റോഡും
ആനക്കര: ആനക്കര അങ്ങാടിയിലെ പഴയ റോഡും പുതിയ റോഡും കുളമായി. ഈ അവസ്ഥയില്‍ യാത്രചെയ്യാന്‍ കഴിയാതെ കുഴങ്ങുകയാണ് നാട്ടുകാര്‍. ആനക്കര അങ്ങാടിയിലെ പ്രധാന റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ ഇപ്പോള്‍ പഴയ റോഡിനെയാണ് ആശ്രയിക്കുന്നത്.
ഈ റോഡും കേടായ അവസ്ഥയിലാണ്. ഇതിനിടിയില്‍ സമീപത്തെ കെട്ടിട നിര്‍മാണവും റോഡിലെ വെള്ളം ഒഴുകി പോകുന്നതിന് തടസമായതോടെ റോഡില്‍ വെള്ളം കെട്ടി റോഡ് പൂര്‍ണമായി തകരാന്‍ കാരണമായി.
പഴയ റോഡ് തകര്‍ന്നതിന് പുറമെ പുതിയ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം നടത്താതിരിക്കുകയും റോഡിലെ വെള്ളം ഒഴുകി പോകുന്ന ചാല് കെട്ടിടങ്ങളുടെ നിര്‍മാണത്തിന്റെയും വാഹനങ്ങള്‍ കയറ്റുന്നതിന്റെയും ഭാഗമായി നികത്തിയതോടെ അങ്ങാടിയിലെ വെള്ളം ഒഴുകി പോകുന്നതിന് തടസമാകുകയും ചെയ്തു. എന്നാല്‍ ഇത്തരം കൊള്ളരുതായ്മകള്‍ക്ക് വ്യാപാരികളും ഇവിടെ രാഷ്ട്രീയ പാര്‍ട്ടിക്കാരും കൂട്ടൂ നില്ക്കുയാണന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."