ആന്‍ഡി മുറെ ആസ്‌ത്രേലിയന്‍ ഓപ്പണില്‍നിന്ന് പിന്മാറി
ലണ്ട@ന്‍: ഗ്രാന്‍ഡ്‌സ്‌ലാം മത്സരങ്ങളിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിനിടെ ബ്രിട്ടീഷ് താരം ആന്‍ഡി മുറെ വീ@ണ്ടും പരുക്കിന്റെ പിടിയില്‍. പരുക്കായതിനെ തുടര്‍ന്ന് ജനുവരിയില്‍ നടക്കാനിരിക്കുന്ന ആസ്‌ത്രേലിയന്‍ ഓപ്പണില്‍നിന്ന് താരം പിന്‍മാറി.
കഴിഞ്ഞ ആസ്‌ത്രേലിയന്‍ ഓപ്പണിനുശേഷം മുറെ ഗ്രാന്‍ഡ്‌സ്‌ലാം ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടില്ല. ഇടുപ്പിന് പരുക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ മുറെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
ഈ ആഴ്ച പരിശീലനം നടത്തവെ വേദനയുണ്ട@ായതിനെ തുടര്‍ന്ന് മുറെ ആസ്‌ത്രേലിയയിലേക്കുള്ള യാത്ര ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആസ്‌ത്രേലിയയില്‍ നടക്കാനിരിക്കുന്ന എ.ടി.പി കപ്പില്‍ ബ്രിട്ടനുവേ@ണ്ടിയും മുറെ കളിക്കില്ലെന്ന് ഇതോടെ ഉറപ്പായി.ണ്ട എ.ടി.പി ടൂര്‍സ് കപ്പും ജനുവരിയിലാണ് തുടങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ മുറെ ഫെബ്രുവരിവരെ കളിക്കാനിറങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."