ഇടത്തരക്കാരെ ചൂഷണം ചെയ്യാന്‍ കെ.എസ്.ഇ.ബി
തിരുവനന്തപുരം: വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാന്‍ നല്‍കിയ ശുപാര്‍ശയിലും ആക്ഷേപം. വന്‍കിടക്കാരില്‍നിന്നു കൂടുതല്‍ വര്‍ധന ഈടാക്കി ഇടത്തരം ഉപയോക്താക്കളെ പരമാവധി ദ്രോഹിക്കാതെ വിടുകയെന്ന ഇടതുമുന്നണി നയം അട്ടിമറിച്ച് നിരക്ക് വര്‍ധിപ്പിക്കാനാണ് റഗുലേറ്ററി കമ്മിഷനു മുന്നില്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇളവും ചെറുകിടക്കാര്‍ക്ക് അധികഭാരവും നല്‍കാനാണു ബോര്‍ഡിന്റെ ശുപാര്‍ശ. ചെറുകിടക്കാര്‍ക്ക് 20 ശതമാനം വര്‍ധന നിര്‍ദേശിക്കുമ്പോള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കു നിരക്കു കുറച്ചു കൊണ്ടുള്ള ശുപാര്‍ശയാണ് നല്‍കിയിരിക്കുന്നത്. 40 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ ഇക്കുറിയും നിരക്കു വര്‍ധനയില്‍നിന്ന് ഒഴിവാക്കാനാണ് തീരുമാനം. 41 യൂനിറ്റ് മുതല്‍ 50 യൂനിറ്റ് വരെ 2.90 എന്ന നിലവിലുള്ള നിരക്ക് 3.50 ആക്കാനാണു ശുപാര്‍ശ. 51 - 100 യൂനിറ്റുകാര്‍ക്കു നിലവിലുള്ള 3.40 രൂപയില്‍ നിന്നും 4.20 രൂപയാകും. ഗാര്‍ഹിക ഉപയോക്താക്കളില്‍ ബഹുഭൂരിപക്ഷവും ഈ വിഭാഗത്തിലാണ്. എന്നാല്‍ 151 മുതല്‍ 200 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ ഇപ്പോഴത്തെ നിരക്ക് 6.10 രൂപയില്‍ നിന്ന് 5.80 രൂപയായി കുറയ്ക്കാനാണു നിര്‍ദേശം. മറ്റു സ്ലാബുകളിലും നിരക്കു കുറക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."