വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം
മലമ്പുഴ: വനം വകുപ്പില്‍ അഞ്ചുവര്‍ഷമായി ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ഫോറസ്റ്റ് വര്‍ക്കേഴ്സ് യൂണിയന് (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മലമ്പുഴ പിക്നിക് ഹാളില്‍ നടന്ന സമ്മേളനം യൂണിയന് സംസ്ഥാന പ്രസിഡന്റ് ബാബുപോ-ള്‍ ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് നടപ്പിലാക്കണമെന്നും, ദിവസവേതനം 600 രൂപയായി ഉയര്‍ത്തണമെന്നും, ശമ്പളം എല്ലാ മാസവും പത്താം തിയതിക്കുള്ളില്‍ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ് മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി വിജയന് കുനിശ്ശേരി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി ജയപാലന്, ജില്ലാ പ്രസിഡണ്ട് എന്‍.ജി മുരളീധരന് നായര്‍, വി.എസ് രാമചന്ദ്രന് സംസാരിച്ചു. പി.ജി മോഹന്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാത്യജോര്ജ്, പ്രഭാകരന്, കണ്ണദാസന്, ഉണ്ണി, രവി പങ്കെടുത്തു. രാജന് സ്വാഗതവും വാസുദേവന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."