HOME
DETAILS

നിര്‍ഭയ ദിനത്തില്‍ രാത്രി നടന്നത് 8,000 ഓളം വനിതകള്‍, കൂടുതല്‍ തൃശൂരും തിരുവനന്തപുരത്തും: കുരുക്കുവീണത് അഞ്ചു ശല്യക്കാര്‍ക്ക്

  
backup
December 30 2019 | 13:12 PM

nirbhaya-day-issue-news-kerala

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍ഭയ ദിനത്തില്‍ രാത്രി 11മുതല്‍ പുലര്‍ച്ചെ ഒന്നുവരെ 'പൊതുഇടം എന്റേതും' എന്ന പേരില്‍ സംഘടിപ്പിച്ച രാത്രി നടത്തത്തില്‍ തൃശൂര്‍ ഒന്നാമത്.
സ്ത്രീകള്‍ നിര്‍ഭയമായി അര്‍ധരാത്രിയില്‍ സഞ്ചരിച്ചപ്പോള്‍ അവര്‍ക്ക് എല്ലാവിധ പിന്തുണയുമായി പുരുഷന്‍മാരും യുവജന സംഘടനകളും രംഗത്തെത്തി.
രാത്രികാലങ്ങളില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയും മാറ്റിയെടുക്കുക, ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് 'സധൈര്യം മുന്നോട്ട്' പരിപാടിയുടെ ഭാഗമായി രാത്രി നടത്തം കാംപയിന്‍ സംഘടിപ്പിച്ചത്.

ആഴ്ച തോറും രാത്രി നടത്തം സംഘടിപ്പിക്കുമെന്നും ഇനി അറിയിക്കാതെയും രാത്രി നടത്തം സംഘടിപ്പിക്കുമെന്നും മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
വിവിധ ജില്ലകളില്‍ നിന്നായി 8,000ത്തോളം സ്ത്രീകളാണ് കഴിഞ്ഞ ദിവസം നടന്ന രാത്രി നടത്തത്തില്‍ പങ്കെടുത്തത്. 250ഓളം സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. തൃശൂരിലാണ് ഏറ്റവും അധികം പേര്‍ നടന്നത്. 47 സ്ഥലങ്ങളിലായി 1020 സ്ത്രീകളാണ് തൃശൂരില്‍ നടന്നത്.

തിരുവനന്തപുരത്ത് 22 ഇടങ്ങളിലായി 946, എറണാകുളത്ത് 27 സ്ഥലങ്ങളിലായി 856, കോട്ടയത്ത് 29 സ്ഥലങ്ങളിലായി 705, കാസര്‍ഗോഡ് 9 സ്ഥലങ്ങളിലായി 655, ആലപ്പുഴയില്‍ 23 സ്ഥലങ്ങളിലായി 576, കണ്ണൂരില്‍ 15 സ്ഥലങ്ങളിലായി 512 എന്നിങ്ങനെയാണ് സ്ത്രീകള്‍ രാത്രി നടന്നത്. ബാക്കി ജില്ലകളില്‍ 500ന് താഴെയാണ് സ്ത്രീകളുടെ പങ്കാളിത്തമുണ്ടായത്.
രാത്രി നടത്തത്തില്‍ പങ്കെടുത്ത സ്ത്രീകളെ ശല്യപ്പെടുത്തിയത് 5 പേര്‍ മാത്രമാണ്. കേസെടുക്കേണ്ടി വന്നത് രണ്ടെണ്ണത്തില്‍ മാത്രം. കോട്ടയത്ത് മൂന്നും കാസര്‍കോട് രണ്ടും തിരുവനന്തപുരത്ത് ഒന്നും സംഭവങ്ങളാണ് ഉണ്ടായത്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ അകലം പാലിച്ച് നടന്നുപോയ സ്ത്രീകള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ ആളെയാണ് പിടികൂടിയത്. കൈയ്യിലുണ്ടായിരുന്ന വിസില്‍ ഊതിയതോടെ എല്ലാവരും ഓടിയെത്തി ഇയാളെ പിടികൂടി പൊലിസിലേല്‍പ്പിച്ചു. കാസര്‍കോട് പുറകേ നടന്ന് ശല്യം ചെയ്തയാളേയും പിടികൂടി പൊലിസിലേല്‍പ്പിച്ചു. ഈ രണ്ട് സംഭവത്തിലാണ് കേസെടുത്തത്. കാസര്‍കോട് ഒരാള്‍ കാറില്‍ ചേസ് ചെയ്യുകയും കോട്ടയത്ത് ശല്യപ്പെടുത്താനുള്ള ശ്രമവുമാണ് നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago