സ്വാഗതം പുതുവര്‍ഷമേ...
പുതുവത്സരം
ഒരു വര്‍ഷത്തിന്റെ അവസാനമായി വരുന്ന ദിവസവും തൊട്ടടുത്ത വര്‍ഷത്തിന്റെ തുടക്കമായി വരുന്ന ദിവസവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആഘോഷമാണ് പുതുവത്സരം. പലരാജ്യങ്ങളിലും വ്യത്യസ്ത കലണ്ടര്‍ സമയങ്ങളിലാണ് പുതുവത്സരം ആഘോഷിക്കുന്നത്. ഒരു പുതുവര്‍ഷത്തില്‍നിന്ന് അടുത്ത പുതുവര്‍ഷത്തിലേക്ക് 365 ദിവസങ്ങള്‍ ഉണ്ട്. ആധുനിക ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമാണ് വര്‍ഷത്തിലെ ആദ്യ ദിവസമായ ജനുവരി 1-ാം തിയതി പുതുവത്സരദിനമായി ആഘോഷിക്കുന്നത്. ജൂലിയന്‍ കലണ്ടര്‍ പ്രകാരവും പുതുവര്‍ഷം ജനുവരി 1 തന്നെയാണ്.
ആകാശത്തില്‍ ചന്ദ്രന്റെ വലിപ്പത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ അടിസ്ഥാനമാക്കിയായിരുന്നു ആദ്യ കലണ്ടര്‍ ഉണ്ടായതെന്നു വിശ്വസിക്കപ്പെടുന്നു. മാസം എന്നര്‍ഥം വരുന്ന ാീിവേ എന്ന ഇംഗ്ലീഷ് വാക്കിന്റെ ഉത്ഭവം ാീീി (ചന്ദ്രന്‍) എന്ന വാക്കില്‍നിന്നാണ്. കണക്കു പുസ്തകങ്ങളിലുപയോഗിച്ചിരുന്ന കലണ്ടേറിയം എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് കലണ്ടര്‍ എന്ന വാക്കുണ്ടായത്. കലണ്ടേറിയമെന്നാല്‍ വര്‍ഷത്തെ വിഭജിക്കുക എന്നാണ്. റോമന്‍ കലണ്ടറിലെ ഓരോ മാസത്തിന്റെയും ആദ്യ ദിവസത്തെ കലണ്ട് എന്ന് വിളിച്ചിരുന്നു. റോമന്‍ കലണ്ടറില്‍ പത്തുമാസങ്ങളുണ്ടായിരുന്നു. ചന്ദ്രമാസത്തെ അടിസ്ഥാനമാക്കിയായിരുന്നു റോമന്‍ കലണ്ടര്‍ രൂപപ്പെടുത്തിയിരുന്നത്. അതായത് ഒരു ചാന്ദ്രമാസത്തില്‍ ഇരുപത്തിയൊമ്പതര ദിവസങ്ങളുണ്ടെന്ന് കണക്കുകൂട്ടിയിരുന്നു. റോമന്‍ കലണ്ടറിലെ മാസങ്ങള്‍ ഇപ്രകാരമായിരുന്നു : മാര്‍ഷ്യസ് (31 ദിവസം), ഏപ്രിലിസ് (30 ദിവസം), മായസ് (31 ദിവസം), ഐയൂനിയസ് (30 ദിവസം), ക്വിന്റിലിസ് (31 ദിവസം), സെക്സ്റ്റിലിസ് (30 ദിവസം), സെപ്തംബര്‍ (30 ദിവസം), ഒക്‌ടോബര്‍ (31 ദിവസം), നവംബര്‍ (30 ദിവസം), ഡിസംബര്‍ (31 ദിവസം).
റോമന്‍ കലണ്ടറില്‍ ചില മാറ്റങ്ങള്‍ വരുത്തി ബി.സി. 46-ല്‍ റോമന്‍ ചക്രവര്‍ത്തിയായ ജൂലിയസ് സീസറാണ് ജൂലിയന്‍ കലണ്ടര്‍ നടപ്പിലാക്കിയത്. പില്‍ക്കാലത്ത് 1582-ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ജൂലിയന്‍ കലണ്ടറിന്റെ സ്ഥാനത്ത് ഗ്രിഗോറിയന്‍ കലണ്ടര്‍ നടപ്പിലാക്കി. അന്നുമുതല്‍ ഓരോ നാലുവര്‍ഷം കൂടുമ്പോള്‍ അധിവര്‍ഷം ഉള്‍പ്പെടുത്തി. കാലവും കലണ്ടറും തമ്മിലുള്ള സമയ വ്യത്യാസം ഒഴിവാക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. ലോകത്തെല്ലായിടത്തും പ്രചാരത്തിലുളള കലണ്ടര്‍ പോപ്പ് ഗ്രിഗറി തയാറാക്കിയ കലണ്ടര്‍ ആണ്. ജനുവരിയിലാരംഭിച്ച് ഡിസംബറില്‍ അവസാനിക്കുന്ന 12 മാസങ്ങളോടെയുളളതാണ് ഗ്രിഗോറിയന്‍ കലണ്ടര്‍.
പുതുവത്സരാഘോഷങ്ങള്‍
ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ജനുവരി 1 നാണ് പുതുവത്സരദിനം. 4000 വര്‍ഷം മുമ്പുതന്നെ പുരാതന ബാബിലോണിയയില്‍ പുതുവത്സരം ആഘോഷിച്ചതായി ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. കുറേക്കൂടി മുന്നോട്ടുവന്നാല്‍ സ്ഥിരികരിക്കാവുന്ന രേഖകളുടെ പിന്‍ബലത്തോടെ പുതുവര്‍ഷം റോമാക്കാരുടെ ഇടയിലെ പ്രധാന ആഘോഷങ്ങളിലൊന്നായിരുന്നു എന്നു കാണാന്‍ കഴിയും. പുതുവര്‍ഷദിനം റോമാക്കാര്‍ തങ്ങളുടെ എല്ലാ ശുഭകാര്യങ്ങളുടെയും മധ്യസ്ഥനായ ജാനുസ് ദേവന്റെ നാമത്തിലാണ് ആഘോഷിച്ചിരുന്നത്. ബി.സി. 46ല്‍ റോമന്‍ ചക്രവര്‍ത്തിയായ ജൂലിയസ് സീസറാണ് ജനുവരി-1 പുതുവര്‍ഷദിനമായി ആഘോഷിക്കാന്‍ വിളംബരം പുറപ്പെടുവിച്ചത്. അദ്ദേഹം സൂര്യനെ അടിസ്ഥാനമാക്കി നിര്‍മിച്ച കാലഗണനാരീതിയാണ് ജൂലിയന്‍ കലണ്ടര്‍. വാതിലുകളുടെ ദേവനായ ജാനുസിന്റെ പേരിനെ പുതുവര്‍ഷത്തിന്റെ കവാടമായ ആദ്യ മാസത്തിന് ഏറ്റവും അനുയോജ്യമായ പേരായി (ജനുവരി) അദ്ദേഹം നല്‍കി.
കാലക്രമേണ റോമാക്കാര്‍ ലോകത്തിന്റെ പലഭാഗങ്ങളിലേയ്ക്കായി ചിതറി. തുടരെത്തുടരെയുള്ള യുദ്ധങ്ങളായിരുന്നു ഇതിനു പ്രധാന കാരണം. കാലാന്തരത്തില്‍ ക്രൈസ്തവരുടെ എണ്ണം വര്‍ധിച്ചുവന്നപ്പോള്‍ മംഗളവാര്‍ത്ത ദിനമായ (ഉമ്യ ീള മിിൗിരശമശേീി)മാര്‍ച്ച് 25 അവര്‍ പുതുവര്‍ഷമായി ആഘോഷിക്കാന്‍ തുടങ്ങി. അതേസമയം അന്യമതസ്ഥരായ മറ്റ് ആളുകള്‍ തങ്ങളുടെ പഴയ ആചാരം തുടര്‍ന്നുപോരുകയും ചെയ്തു.
പിന്നീട് ഏതാണ്ട് 1500 വര്‍ഷത്തോളം ജൂലിയന്‍ കലണ്ടര്‍ യൂറോപ്പില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ കാലഗണനാ രീതിക്ക് ഒരു ന്യൂനത ഉണ്ടായിരുന്നു. ഓരോവര്‍ഷത്തിലും 5 മണിക്കൂര്‍ 48 മിനിട്ട് 46 സെക്കന്റ് കുറവുണ്ടായിരുന്നു. നാലുവര്‍ഷം കൂടുമ്പോള്‍ ഒരു അധികദിവസം ചേര്‍ത്ത് ഇതു പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും 16-ാം നൂറ്റാണ്ടോടുകൂടി ഈ കാലഗണനാ രീതിയില്‍ 10 ദിവസത്തെ വ്യത്യാസം കാണിച്ചു തുടങ്ങി. ഇതു പരിഹരിക്കുന്നതിനായി പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ജെസ്യൂട്ട് ജ്യോതിശാസ്ത്രജ്ഞരായ ക്രിസ്റ്റഫര്‍ ക്ലാവിയസിന്റെ സഹായത്തോടെ 1582 ഒക്‌ടോബര്‍ 4 ചൊവ്വാഴ്ചയ്ക്കുശേഷം അടുത്ത ദിവസമായി കുറച്ചു. ഭാവിയില്‍ തെറ്റു വരാതിരിക്കാനായി ഓരോ 400 വര്‍ഷം കൂടുമ്പോഴും മൂന്ന് ജൂലിയന്‍ അധികദിവസങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. അന്നു രൂപകല്‍പനചെയ്ത കലണ്ടറാണ് ഇന്നും പ്രചാരത്തിലിരിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍.
പുതുവത്സരാഘോഷം
വിവിധ രാജ്യങ്ങളില്‍
ചൈനാക്കാര്‍ ചന്ദ്രനെ അടിസ്ഥാനമാക്കിയുളള കലണ്ടറാണ് പിന്‍ന്തുടരുന്നത്. ഇതനുസരിച്ച് പുതുവര്‍ഷം ജനുവരി ഫെബ്രുവരി മാസങ്ങളുടെ മധ്യത്തില്‍ ആഘോഷിക്കപ്പെടുന്നു. 10 - 15 ദിവസം വരെ നീളുന്ന ആഘോഷങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു.
ദീപാവലിക്കു ശേഷം വരുന്ന നാലാം ദിവസമാണ് നേപ്പാള്‍ ജനത പുതുവര്‍ഷമായി കൊണ്ടാടുന്നത്. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ജനത ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 11-ന് നെയ്റ്റൂസ് എന്ന പേരില്‍ പുതുവര്‍ഷം കൊണ്ടാടുന്നു. എത്യോപ്യക്കാരും സെപ്റ്റംബര്‍ 11-നാണ് പുതുവര്‍ഷം ആഘോഷിക്കുന്നത്. ആഫ്രിക്കന്‍ കടല്‍ദേവതയായ ലെമഞ്ജയുടെ ഓര്‍മദിനമായ ഡിസംബര്‍ 31-ന് ബ്രസീലുകാര്‍ പുതുവര്‍ഷം ആചരിക്കുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിലെ വീട്ടമ്മമാര്‍ ഡിസംബര്‍ 31 രാത്രി ഉറക്കമൊഴിച്ചു പ്രത്യേക ബ്രഡ് നിര്‍മിച്ചു പുതുവര്‍ഷം കൊണ്ടാടും.
ഭാഗ്യം വരുമെന്ന പ്രതീക്ഷയില്‍ ചീട്ടുകളിയോടുകൂടിയാണ് ഗ്രീസിലെ ജനങ്ങള്‍ പുതുവര്‍ഷം ആഘോഷിക്കുന്നത്. ക്രിസ്മസ് ട്രീകള്‍ കത്തിച്ചാണ് നെതര്‍ലാന്‍ഡ്‌സില്‍ പുതുവര്‍ഷം കൊണ്ടാടുക. ആദ്യം വീട്ടില്‍ വരുന്ന ആള്‍ കറുത്ത തലമുടിക്കാരനാണെങ്കില്‍ വര്‍ഷം മുഴുവന്‍ ഭാഗ്യം എന്നു വിശ്വസിക്കുന്ന സ്‌കോട്ട്‌ലന്‍ഡില്‍ ഹോഗ്‌മോണ എന്ന പേരില്‍ പുതുവര്‍ഷം അറിയപ്പെടുന്നു.
കബോഡിയയില്‍ പുതുവര്‍ഷം ആഘോഷിക്കുന്നത് ഏപ്രില്‍ 13-നാണ്. അന്നേ ദിവസം പരമ്പരാഗത വിനോദങ്ങിലേര്‍പ്പെട്ട് അവര്‍ തങ്ങളുടെ സ്വന്തം ഗ്രാമത്തില്‍ കഴിയാനാഗ്രഹിക്കുന്നു. തായ്‌ലന്റില്‍ ഏപ്രില്‍ 13-നോ 14-നോ ആണ് പുതുവര്‍ഷം ആഘോഷിക്കപ്പെടുക. അന്നേദിവസം ആളുകള്‍ പരസ്പരം തോളില്‍ വെള്ളം തളിക്കുന്ന ചടങ്ങ് അവര്‍ക്കിടയിലുണ്ട്.
സില്‍വസ്റ്റര്‍ ഡേ എന്ന പേരില്‍ പാതിരാകുര്‍ബാനയോടുകൂടി ഓസ്ട്രിയയില്‍ പുതുവര്‍ഷം കൊണ്ടാടുന്നു. നീലക്കുപ്പായവും വെള്ളത്തൊപ്പിയും ധരിച്ച പ്രോസ്റ്റ് മുത്തച്ഛനെ അനുസ്മരിച്ച് റഷ്യയില്‍ പുതുവര്‍ഷാചരണം നടത്തുന്നു. പരസ്പരം ചുബനം നല്‍കിയും വിരുന്നു സല്‍ക്കാരം നടത്തിയും സമ്മാനങ്ങള്‍ കൈമാറ്റം ചെയ്തും ബല്‍ജിയത്തില്‍ നവവത്സരം ആഘോഷിക്കുന്നു. ഓസ്‌ട്രേലിയന്‍ ജനത ജനുവരി 1-ന് പിക്‌നിക് നടത്തിയും ബീച്ചുകള്‍ സന്ദര്‍ശിച്ചും കാര്‍ ഹോണ്‍ മുഴക്കിയും ദേവാലയങ്ങളില്‍ പള്ളിമണികളടിച്ചും പുതുവര്‍ഷം ആഘോഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."