HOME
DETAILS

പൗരത്വ നിയമ ഭേദഗതി സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യും: ചെന്നിത്തല

  
backup
December 31 2019 | 01:12 AM

%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0

 


കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ക്കു നേരേ സംസ്ഥാന സര്‍ക്കാര്‍ കഠിന വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അമിത് ഷായുടെ നടപടി പിണറായി സര്‍ക്കാര്‍ പിന്തുടരുന്നത് ശരിയല്ലെന്നും പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അതിനെതിരേ കഠിന വകുപ്പുകള്‍ ചുമത്തുന്നത് നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചൊതുക്കാന്‍ ശ്രമിക്കുകയാണ്. അതേ പാതയിലാണ് പിണറായി സര്‍ക്കാരും. പൗരത്വ നിയമ ഭേദഗതിയെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
പൗരത്വ നിയമ ഭേദഗതി രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായതല്ലേ എന്ന ചോദ്യത്തിന് രാഷ്ട്രപതി ഒപ്പിട്ടെന്നു കരുതി ജനദ്രോഹപരമായ നിയമങ്ങള്‍ എങ്ങനെ നടപ്പാക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ലമെന്റ് പാസാക്കിയതാണെങ്കിലും നിയമത്തിനെതിരേ അഭിപ്രായം പറയാം. കോടതികള്‍ ചോദ്യം ചെയ്യുന്നില്ലേ എന്നു ചോദിച്ച ചെന്നിത്തല, ഈ നിയമത്തിന് അന്തിമരൂപമായിട്ടില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരേ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ നിയമസഭ ഒറ്റക്കെട്ടായി നില്‍ക്കും. ഇതു ചര്‍ച്ച ചെയ്യാനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതില്‍ അപാകതയില്ല.
കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരേ നടന്ന ബഹളം പരാമര്‍ശിച്ച്, അതത് സ്ഥാനത്തിരിക്കുന്നവര്‍ എന്തു പറയണം എന്ന് ആലോചിക്കണമെന്നും പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഗവര്‍ണറെ ഈ വിഷയത്തില്‍ താന്‍ അതൃപ്തി അറിയിക്കും. ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധിക്കാന്‍ ക്ഷണിതാക്കള്‍ക്ക് അവകാശമുണ്ടെന്നും അതിനെതിരേ പൊലിസ് കേസെടുത്തതില്‍ പ്രതിഷേധമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നയം വ്യക്തമാക്കാന്‍ തയാറാകണം. പ്രതിഷേധിച്ച ചരിത്രകാരന്‍മാര്‍ തീവ്രവാദികളല്ല. അഭിപ്രായപ്രകടനങ്ങളെ പൊലിസ് നടപടിയിലൂടെ അടിച്ചമര്‍ത്തുന്നത് ശരിയല്ല.
ഇര്‍ഫാന്‍ ഹബീബിനെ പോലെ പ്രായമുള്ള ഒരാള്‍ ഗവര്‍ണറെ എന്തു ചെയ്യാനാണെന്നും പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.13ന് എറണാകുളത്ത് ദക്ഷിണ കേരളത്തിലെ യു.ഡി.എഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  23 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  23 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  23 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  24 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  24 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  24 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  24 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  24 days ago