എടപ്പാള്‍ ടൗണില്‍ ഗതാഗത നിയമലംഘനം പതിവാകുന്നു
എടപ്പാള്‍: ജങ്ഷനില്‍ ഗതാഗത നിയമലംഘനം പതിവാകുന്നു. സിഗ്നല്‍ ലംഘിച്ച് വാഹനങ്ങള്‍ മുന്നോട്ടെടുക്കുന്നത് മൂലമുള്ള അപകടങ്ങളും നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ക്കു താഴെപോലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ടൗണില്‍ പതിവാകുന്നു.
ടൗണിലെ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായാണ് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതുകൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാണ്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ളവ സിഗ്നല്‍ വകവയ്ക്കാതെ മുന്നോട്ടെടുക്കുന്നത് പതിവാണ്. ഇതുമൂലം ഗതാഗതതടസവും അപകടവുമുണ്ടാകുന്നു.
കഴിഞ്ഞ ദിവസം തൃശൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് സിഗ്നല്‍ ലംഘിച്ച് മുന്നോട്ടെടുത്തത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തത് വാക്കേറ്റത്തിനിടയാക്കി. ഗതാഗത നിയമലംഘനം പിടികൂടാന്‍ പൊലിസില്ലാത്തതും ഇത്തരം നിയമലംഘനങ്ങള്‍ പിടികൂടാന്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ക്യാമറകള്‍ നോക്കുകുത്തിയായതും ഇത്തരം നിയമ ലംഘകര്‍ക്ക് പിന്തുണയാകുന്നു.
പലപ്പോഴും ഒരു ഹോം ഗാര്‍ഡ് മാത്രമാണ് ഗതാഗതം നിയന്ത്രിക്കാന്‍ രംഗത്തുള്ളത്.
സിഗ്നല്‍ ആരംഭിച്ചപ്പോള്‍ കൊണ്ടുവന്ന ഫ്രീ ലഫ്റ്റ് സമ്പ്രദായം ഇവിടെ പൂര്‍ണമായും പാളിപ്പോയി. അനധികൃതമായി റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതു മൂലം ഇടതുവശത്തുകൂടി സുഗമമായി കടന്നുപോകാനുള്ള അവസരമാണ് നഷ്ടപെടുന്നത്.
ഇത് പലപ്പോഴും ഗതാഗതക്കുരുക്ക് ഇരട്ടിയാക്കാന്‍ ഇടയാക്കുകയാണ്. ഈ അവസ്ഥക്ക് പരിഹാരം കാണാന്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."