HOME
DETAILS
MAL
സബ് ജയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
backup
December 16 2018 | 03:12 AM
പൊന്നാനി: പൊന്നാനി സബ് ജയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 6.75 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നത്.
പൊന്നാനി സബ് ജയിലില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജയിലിലെ അടുക്കള നവീകരണം, ഗ്യാസ് ഷെഡ് നിര്‍മിക്കല്‍, സെല്ലുകളില്‍ നെറ്റ് സ്ഥാപിക്കല്‍, ചുറ്റുമതില്‍ പെയിന്റിംഗ് തുടങ്ങിയവയാണ് പൂര്‍ത്തീകരിച്ചത്.
പി.ഡബ്യു.ഡി കെട്ടിടവിഭാഗത്തിനു കീഴിലാണ് നവീകരണ പ്രവൃത്തികള്‍ നടന്നത്. ജയില്‍ കാലപ്പഴക്കം മൂലം പലയിടത്തും കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്നാണ് നവീകരണ ജോലികള്‍ പൂര്‍ത്തീകരിച്ചത്.
കൂടാതെ ജയിലിന്റെ തുരുമ്പെടുത്ത ഗേറ്റ് മാറ്റി സ്ഥാപിക്കുന്നതിന് 1.3500 രൂപയും അനുവദിച്ചിട്ടുണ്ട്. ഗേറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."