HOME
DETAILS
MAL
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം; നിയമസഭാ പ്രത്യേക സമ്മേളനം തുടങ്ങി
backup
December 31 2019 | 03:12 AM
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കുന്നതിനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച സഭയില്‍ ആദ്യം പട്ടികജാതി- പട്ടികവര്‍ഗ സംവരണം പത്ത് വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിക്കാനുള്ള പ്രമേയം പാസാക്കി.
പട്ടികവിഭാഗസംവരണം സംബന്ധിച്ച 126-ാം ഭരണഘടനാ ഭേദഗതി ബില്‍ കഴിഞ്ഞ പത്തിന് ലോക്സഭയും 12ന് രാജ്യസഭയും പാസാക്കി. ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ പകുതിയിലേറെ സംസ്ഥാന നിയമസഭകള്‍ പ്രമേയം പാസാക്കണം.
സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിലനിര്‍ത്തണമെന്നാവശ്യപ്പെടുന്ന പ്രമേയവും സഭ ഐകകണ്‌ഠേന പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."