HOME
DETAILS
MAL
കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്: എം.എസ്.എഫ് നിയമനടപടിക്ക്
backup
August 06 2017 | 20:08 PM
തിരൂര്‍: കൂട്ടായി മൗലാന കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോളജ് അധികൃതര്‍ വിവേചനപരമായ നിലപാട് സ്വീകരിക്കുന്നതായി എം.എസ്.എഫ് ആരോപിച്ചു. മതിയായ കാരണങ്ങളില്ലാതെ യു.ഡി.എസ്.എഫ് പ്രതിനിധികളുടെ നോമിനേഷന് തള്ളുകയും യൂനിവേഴ്സിറ്റിയുടെ തെരെഞ്ഞെടുപ്പു ചട്ടങ്ങള്‍ മറികടന്ന് മത്സരിക്കാനാവശ്യമായ അറ്റന്‍ഡന്‍സ് ഇല്ലാത്ത എസ്.എഫ്.ഐ പ്രതിനിധികളുടെ പത്രിക സ്വീകരിക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് എം.എസ്.എഫ് നേതൃത്വം വ്യക്തമാക്കി.
അധ്യാപകരും അതോറിറ്റിയും എസ്.എഫ്.ഐ ക്ക് ചൂട്ടുപിടിക്കുകയാണെന്നും എം.എസ്.എഫ് ആരോപിച്ചു. ഇതിനെതിരേ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."