അറക്കോലാട്ടം കലാരൂപം ശ്രദ്ധേയമായി
കരുളായി: നെടുങ്കയത്ത് ആദിവാസി പാരമ്പര്യ ഭക്ഷ്യമേളയോടനുബന്ധിച്ചു നടന്ന തമിഴ് ആദിവാസികളുടെ നൃത്തമായ അറക്കോലാട്ടം കൗതുകമായി. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ അരക്കോട് പഞ്ചായത്തിലെ ഇരുളര്‍ വിഭാഗത്തിലെ ആദിവാസികളാണ് അവരുടെ പാരമ്പര്യ നൃത്തരൂപം അവതരിപ്പിച്ചത്.
കോല്, ടോറ്, കമട്ട് തുടങ്ങിയ ഉപകരണങ്ങള്‍ വായിച്ചുപാടിയും ആടിയും ഇവര്‍ അവതരിപ്പിച്ച പരിപാടി വിവിധ ഊരുകളില്‍നിന്നെത്തിയവര്‍ കൗതുകത്തോടെയാണ് വീക്ഷിച്ചത്.
ഇവിടത്തെ ആദിവാസികളുടെ പാരമ്പര്യ കലാരീതികളില്‍നിന്നു നല്ല വ്യത്യാസമു@ണ്ട് ഈ പരിപാടിക്കെന്ന് ഇവിടത്തെ ആദിവാസികള്‍ പറഞ്ഞു. ഇരുളരുടെ ജനനം, വിവാഹം തുടങ്ങി എല്ലാ വിശേഷങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ദുഃഖ ചടങ്ങുകള്‍ക്കും ഈ കലാരൂപം അവതരിപ്പിക്കും. ഇതിനുവ കുറഞ്ഞതു നാലു പേര്‍ വേണം.
നെടുങ്കയത്ത് 12 പേരാണ് അവതരിപ്പിച്ചത്. ഇരുളര്‍ ഭാഷയിലാണ് ഇതിന്റെ പാട്ട്. അന്യാധീനമായിക്കൊ@ണ്ടിരിക്കുന്ന ഈ കലാരൂപത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നെടുങ്കയത്തെ പരിപാടിക്ക് കീ സ്റ്റോണ്‍ ഫൗ@േഷന്റെ കോത്തഗിരി ആസ്ഥാനത്തുനിന്ന് ഇവരെ കൊണ്ട@ുവന്നത്. ഉപകരണങ്ങള്‍ ടീമംഗങ്ങള്‍ മാറിമാറി വായിക്കും. ഗ്രൂപ്പിനെ നയിക്കുന്നതു കാരണവന്മാരായ അര്‍ജുന്‍, മാരി, തങ്കരാജ് എന്നിവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."