മാതൃകാപദ്ധതികളുടെ ഉദ്ഘാടനം നാളെ
കണ്ണൂര്‍: മൂല്യമറിയുക, ജലം കാത്തുവയ്ക്കുക എന്ന പേരില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജലസംരക്ഷണ കാംപയിന്റെ ജില്ലാതല പ്രഖ്യാപനവും മാതൃകാപദ്ധതികളുടെ ഉദ്ഘാടനവും നാളെ രാവിലെ 9.30ന് ചക്കിട്ടപ്പാറയില്‍ പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ നിര്‍വഹിക്കും.
വരുന്നവേനലില്‍ ജില്ലയിലെ വരള്‍ച്ചയുടെ രൂക്ഷത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മാതൃകാപദ്ധതികള്‍ക്കാണ് ചക്കിട്ടപ്പാറയില്‍ തുടക്കം കുറിക്കുക. വരുംമാസങ്ങളില്‍ ലഭിക്കുന്ന മഴവെള്ളം പരമാവധി ഭൂമിയിലേക്കിറക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന കാംപയിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എസ്.പി ജി ശിവവിക്രം, ജല്ലാ പഞ്ചായത്ത്- ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."