തലപ്പുഴ 44ല്‍ മാവോയിസ്റ്റുകള്‍ എത്തിയതായി നാട്ടുകാര്‍
മാനന്തവാടി: തലപ്പുഴ നാല്‍പ്പത്തിനാല്‍ ടൗണില്‍ മാവോയിസ്റ്റുകളെത്തിയതായി നാട്ടുകാര്‍. മൂന്ന് വനിതകളടക്കം ആറംഗ സംഘമെത്തിയതായാണ് നാട്ടുകാര്‍ പറയുന്നത്. മാവോയിസ്റ്റുകള്‍ നാട്ടുകാര്‍ക്ക് ലഘുലേഖ വിതരണം ചെയ്തതായും പരിസങ്ങളില്‍ പതിച്ചതായും നാട്ടുകാര്‍ പറഞ്ഞു. അനില്‍കുമാറിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നും വാസുവിനെ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നും സഹകരണ ബാങ്കുകളും സി.പി.എമ്മും ചേര്‍ന്ന് നടത്തുന്ന കര്‍ഷക ദ്രോഹത്തിനെതിരേ സംഘം ചേരണമെന്നും തിരിച്ചടിക്കണമെന്നും ലഘുലേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.ഐ (മാവോയിസ്റ്റ്) കബനി ഏരിയ കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖയുള്ളത്.ഇന്നലെ വൈകിട്ടാണ് ആറംഗസംഘം തലപ്പുഴ നാല്‍പ്പതിനാലിലെത്തിയത്. പ്രദേശവാസികളിലധികവും സമീപത്തെ പള്ളിയില്‍ നിസ്‌കാരത്തിനായി പോയസമയത്താണ് സംഭവം. മുദ്രാവാക്യം വിളിച്ച സംഘം നാട്ടുകാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യുകയും സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും മറ്റും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.
ലഘുലേഖകളിലും പോസ്റ്ററുകളിലും അനില്‍കുമാറിന്റെ മരണത്തിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. അനില്‍കുമാറിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നും വാസുവിനെ വിചാരണചെയ്ത് ശിക്ഷിക്കണമെന്നും സഹകരണ ബാങ്കുകളും സി.പി.എമ്മും ചേര്‍ന്ന് നടത്തുന്ന കര്‍ഷക ദ്രോഹത്തിനെതിരെ സംഘം ചേരണമെന്നും തിരിച്ചടിക്കണമെന്നും ലഘുലേഖയില്‍ വ്യക്തമാക്കിയിരിക്കുന്നു. എല്ലാ അധികാരവും കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന സായുധ കാര്‍ഷിക വിപ്ലവ പാതയില്‍ അണിനിരക്കാനും പോസ്റ്ററിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. അനില്‍ കുമാറിന്റെ മരണവുമായി ബന്ധപെട്ട് തലപ്പുഴ ടൗണില്‍ സി.പിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം നടക്കുന്നതിനിടെയായിരുന്നു പോസ്റ്റര്‍ പതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."