പിതാവിന് വയസ് 59.., മകന് 57..!
കാര്‍ഡുടമയായ ഗൃഹനാഥനു വയസ് 59. മകന്റെ വയസ് രേഖപ്പെടുത്തിയത് 57. ഇതും പോരാഞ്ഞു മകനെ സഹോദരനുമാക്കി. ഹോസ്ദുര്‍ഗ് താലൂക്കില്‍പ്പെട്ട ബി. മുഹമ്മദിനു ലഭിച്ച റേഷന്‍ കാര്‍ഡിലാണു തെറ്റായ വിവരങ്ങള്‍ കുത്തി നിറച്ചിരിക്കുന്നത്.
കാര്‍ഡുടമയായ ബി. മുഹമ്മദിനു കാര്‍ഡില്‍ ബി. മുഹമ്മദ് എന്ന പേരില്‍ ഇല്ലാത്ത ഒരു സഹോദരനെയും അധികൃതര്‍ രേഖാമൂലം നല്‍കിയിട്ടുണ്ട്. തെറ്റുകള്‍ തിരുത്തി കിട്ടാനുള്ള നടത്തത്തിലാണ് ഇപ്പോള്‍ മുഹമ്മദ്. ഇത്തരത്തില്‍ നിരവധി പേരാണു തെറ്റുകളോടെ കൈയില്‍ കിട്ടിയ റേഷന്‍ കാര്‍ഡുമായി വട്ടം ചുറ്റുന്നത്. എന്നാല്‍ ഇത്തരം തെറ്റുകള്‍ തിരുത്തി കിട്ടാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കണമെന്ന അറിയിപ്പാണു ബന്ധപ്പെട്ട സപ്ലൈ ഓഫിസുകളില്‍ നിന്നു കാര്‍ഡുടമകള്‍ക്കു ലഭിക്കുന്നത്.
എ.പി.എല്‍, ബി.പി.എല്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി പഞ്ചായത്ത് ഭരണാധികാരികള്‍ സപ്ലൈ ഓഫിസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തിയതോടെ ഇതു പരിഹരിക്കാമെന്നു സപ്ലൈ ഓഫിസര്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഈ മാസം പത്തുവരെയാണു എ.പി.എല്‍, ബി.പി.എല്‍ തെറ്റു തിരുത്താനുള്ള സമയം. ഇതിനു വേണ്ടിയും കാര്‍ഡുടമകള്‍ ഇനിയും ദുരിതങ്ങള്‍ അനുഭവിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."