HOME
DETAILS

സ്വപ്ന സാക്ഷാത്കാരത്തിന് ഇനിയെത്ര നാള്‍ കാത്തിരിക്കണം

  
Web Desk
August 09 2016 | 19:08 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%a4%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


നെടുമങ്ങാട്: തകര്‍ന്ന് വീഴാറായ മണ്‍ചുവരുകള്‍ക്കു മുകളില്‍ കീറിപ്പറിഞ്ഞ ഷീറ്റ് വലിച്ചു കെട്ടി നിത്യ ജീവിതം കഴിച്ചുകൂട്ടുകയാണ് ഇവര്‍.
തൊളിക്കോട് ചെട്ടിയാംപാറ കിളിയന്നൂര്‍ വര്‍ഷഭവനില്‍ രാധ(47)യും രണ്ട് മക്കളുമടങ്ങുന്ന  കുടുംബത്തിന്  ഭീതിയൊഴിഞ്ഞ നേരമില്ല.മേല്‍ക്കൂരയിലെ തടികള്‍ ദ്രവിച്ച് നിലംപൊത്താറായി. ഭര്‍ത്താവ് വീട് ഉപേക്ഷിച്ച് പോയിട്ട് വര്‍ഷങ്ങളായി. മകന്‍ ഷൈന്‍ കഴിഞ്ഞ വര്‍ഷം പ്ലസ്ടു കഴിഞ്ഞു. മകള്‍ ശാലു ഇപ്പോള്‍ പ്ലസ്ടുവില്‍.  സ്വസ്ഥമായിരുന്ന് പഠിക്കാന്‍ പോയിട്ട് സുരക്ഷിത ബോധത്തോടെ ഉറങ്ങാനുള്ള സാഹചര്യം പോലും വീട്ടിലില്ല.
അടുത്ത വീട്ടിലെ കിണറാണ് കുടിവെള്ളത്തിനുള്ള ആശ്രയം. മുന്‍പ് സമീപത്തെ തോടായിരുന്നു വെള്ളത്തിനായി ആശ്രയിച്ചിരുന്നത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായപ്പോള്‍  അടുത്തവീട്ടുകാരുടെ സഹായം തേടി.  ആദ്യം തൊഴിലുറപ്പ് പണിക്കു പോയി നിത്യവൃത്തിക്കു വഴി കണ്ടെത്തിയിരുന്ന രാധക്കു പിന്നീട് തലച്ചോറിനുണ്ടായ  രോഗബാധയെ തുടര്‍ന്ന്  അതില്‍ പോകാനായില്ല. അതോടെ ജീവിതം പ്രതിസന്ധിയിലായി.പട്ടിണിയിലേക്കെത്തിയപ്പോള്‍ കടംവാങ്ങിയും വായ്പയെടുത്തും തുണികള്‍ വാങ്ങി വീടുകളില്‍ എത്തിച്ച് തവണ വ്യവസ്ഥകളില്‍ വില്‍പന നടത്തി. എന്നാല്‍ പലരും ക്യത്യമായി പണം തിരിച്ചടയ്ക്കാതെ വന്നതോടെ അതും നഷ്ടത്തിലായി. ഇതിനായി സഹകരണബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനും കഴിയാതായി. ഇപ്പോള്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന ബാങ്ക് നോട്ടീസ് ലഭിച്ചിരിക്കുകയാണ്. നിലവില്‍ ദൈനംദിന ചിലവുകള്‍ പോലും വഹിക്കാനാകാത്ത സ്ഥിതിയിലാണ് ഈ കുടുംബം. ഒരു നേരത്തെ ആഹാരത്തിനു പോലും വഴിയില്ലെങ്കിലും രാധയുടെ പേരിലുള്ള റേഷന്‍കാര്‍ഡ് എ.പി.എല്ലാണ്. മകളുടെ പഠിത്തവും പ്രതിസന്ധിയിലായി.
വീടിന്റെ പിന്‍വാതില്‍ വല്ലവിധേനയും കെട്ടിവച്ചാണ് അന്തിയുറക്കം. ചിലപ്പോഴൊക്കെ ഉണര്‍ന്നിരുന്നു നേരംവെളുപ്പിക്കേണ്ട ഗതികേടുമുണ്ടായി.തുച്ഛമായ തുക ചികിത്സാ സഹായമായി ലഭിച്ചതൊഴിച്ചാല്‍ മറ്റ് ആനൂകൂല്യങ്ങളൊന്നും ഇവര്‍ക്ക്  ഇതുവരെ ലഭിച്ചിട്ടില്ല.  ദയനീയ സ്ഥിതി കണ്ട് നാട്ടുകാര്‍ കസേരയും കട്ടിലിലും സൗജന്യമായി നല്‍കി. ശക്തമായ ഒരു മഴയോ കാറ്റോ വന്നാല്‍ ഈ കുടില്‍ നിലംപൊത്തുമെന്ന് ഉറപ്പാണ്.
സുരക്ഷിതമായി താമസിക്കാനാവുക എന്നതാണ് ഈ കുടുംബത്തിന്റെ ഏറ്റവും വലിയ സ്വപ്നം. കാനറാ ബാങ്കിന്റെ പറണ്ടോട് ശാഖയില്‍ 1466101033330 എന്ന നമ്പരില്‍ രാധയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  2 days ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  2 days ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  2 days ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  2 days ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  2 days ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  2 days ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  2 days ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  2 days ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  2 days ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  2 days ago