നിര്‍ദിഷ്ട അജാനൂര്‍ തുറമുഖം; അന്തിമ സര്‍വേ തുടങ്ങി
ഒരു പ്രത്യേക സമയം കണക്കാക്കുകയും അത്രയും സമയത്തിനുള്ളില്‍ പുഴയില്‍ നിന്ന് എത്ര ഘനമീറ്റര്‍ വെള്ളമാണു സമുദ്രത്തിലേക്ക് ഒഴുകിയെത്തുന്നതെന്നു മനസിലാക്കുകയുമാണ് അന്തിമപഠനത്തില്‍
കാഞ്ഞങ്ങാട്: നിര്‍ദിഷ്ട അജാനൂര്‍ തുറമുഖത്തിന്റെ അന്തിമ സര്‍വേ തുടങ്ങി. അജാനൂര്‍ ഫിഷിങ്‌ലാന്റ് കെട്ടിടം മുതല്‍ ചിത്താരിപ്പുഴയ്ക്കു കുറുകെയുള്ള നടപ്പാലം വരെയുള്ള ഭാഗത്താണു സര്‍വേ നടത്തുന്നത്. പുഴയുടെ ഒഴുക്കിന്റെ വേഗതയും മറ്റുമുള്ള പഠനം ഈ നടപ്പാലത്തില്‍ നിന്നു വീണ്ടും അഞ്ചു കിലോമീറ്റര്‍ വരെ അകലേക്കു നീളും.
ഒരു പ്രത്യേക സമയം കണക്കാക്കുകയും അത്രയും സമയത്തിനുള്ളില്‍ പുഴയില്‍ നിന്ന് എത്ര ഘനമീറ്റര്‍ വെള്ളമാണു സമുദ്രത്തിലേക്ക് ഒഴുകിയെത്തുന്നതെന്നു മനസിലാക്കുകയുമാണ് അന്തിമപഠനത്തില്‍. പുഴയുടെ ഒഴുക്കിന്റെ വേഗത കൃത്യമായി മനസിലാക്കിയാല്‍ മാത്രമേ നിര്‍മാണപ്രവര്‍ത്തനത്തിന്റെ തുടര്‍പ്രക്രിയ കാര്യക്ഷമമാക്കാനാകൂ. പുഴയില്‍ നിന്ന് ഓരോ സമയവും സമുദ്രത്തില്‍ പതിയുന്ന വെള്ളത്തില്‍ എത്രത്തോളം മണലും എത്തിച്ചേരുന്നുണ്ടെന്ന പഠനവും നടത്തുന്നുണ്ട്. ഓണത്തിനു ശേഷം ഒരു സര്‍വേ കൂടി നടത്തേണ്ടിവരുമെന്നും അതോടെ പഠനസര്‍വേ പൂര്‍ത്തിയാകുമെന്നും തുറമുഖവകുപ്പ് കോഴിക്കോട് പഠനവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ ജയദീപ് തുവശ്ശേരി പറഞ്ഞു.
തുറമുഖവകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍മാരായ എം. ഷാജു, ബിനോആല്‍ബര്‍ട്ട്, സര്‍വേ അസിസ്റ്റന്റുമാരായ സന്തോഷ്, ശശി, ഷിജീഷ്, ഓവര്‍സിയര്‍മാരായ ജയന്ത്, ഇമ്പിച്ചി അഹമ്മദ് എന്നിവരുള്‍പ്പെടുന്ന സംഘമാണു പഠനസര്‍വേ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."