HOME
DETAILS

നടുവണ്ണൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ബൂത്ത് കൈയേറി: റിട്ടേണിങ് ഓഫിസര്‍ കുഴഞ്ഞുവീണു

  
backup
August 06 2017 | 21:08 PM

%e0%b4%a8%e0%b4%9f%e0%b5%81%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d

നടുവണ്ണൂര്‍: റീജ്യനല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഒരുസംഘം ആളുകള്‍ ബൂത്ത് കൈയേറിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നിര്‍ത്തിവച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലിസ് ലാത്തി വീശി. ഒരു വോട്ടറുടെ പേര് ബൂത്തിനകത്തെ പട്ടികയില്‍ ഇല്ലെന്നു പറഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. ഞായറാഴ്ച രാവിലെ ഒന്‍പതിനാണ് നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. പത്തോടു കൂടി ഒരുസംഘം ആളുകള്‍ പോളിങ് ബൂത്ത് കൈയേറുകയായിരുന്നു.
ഇതിനിടയില്‍ ചിലര്‍ വോട്ടിങ് കൗണ്ടറുകള്‍ തകര്‍ക്കുകയും ബാലറ്റ് പേപ്പറുകളും വോട്ടിങ് സാമഗ്രികളും നശിപ്പിക്കുകയും ബാലറ്റ് പെട്ടി ചവിട്ടിപ്പൊളിക്കുകയും ചെയ്തു. പത്തു പോളിങ് ബൂത്തുകളില്‍ ആറു ബൂത്തുകളാണ് അക്രമികള്‍ കൈയേറി നശിപ്പിച്ചത്. തഹസില്‍ദാറും പൊലിസ് സംഘവും ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് 11ഓടെ റിട്ടേണിങ് ഓഫിസര്‍ പി.കെ സന്തോഷ്  തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കുന്നതായി ഉച്ചഭാഷിണിയിലൂടെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പു നടപടി നിര്‍ത്തിവച്ചതായുള്ള വിജ്ഞാപനത്തില്‍ ഒപ്പു വയ്ക്കാത്തത് വീണ്ടും വാക്കേറ്റത്തിന് ഇടയാക്കി. വിജ്ഞാപനത്തില്‍ ഒപ്പു വച്ചതിനു ശേഷമാണ് അദ്ദേഹത്തെ പുറത്തുപോകാന്‍ അനുവദിച്ചത്
പോളിങ് സ്റ്റേഷന് മുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ  പൊലിസ് ലാത്തി വീശുകയായിരുന്നു. റിട്ടേണിങ് ഓഫിസര്‍ പോളിങ് സ്റ്റേഷനില്‍ കുഴഞ്ഞുവീണതിനെ തൂടര്‍ന്ന് പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തേ പൊലിസ് വാഹനത്തിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തെരഞ്ഞെടുപ്പ് നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങളും വാര്‍ത്താ സമ്മേളനവും നടത്തി. പതിനൊന്നായിരത്തോളം സഹകാരികളുള്ള ബാങ്കില്‍ യു.ഡി.എഫ് പാനലും സി.പി.എം പാനലുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. നിലവില്‍ ബാങ്ക് ഭരിക്കുന്നത് യു.ഡി.എഫാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് താമരശേരി ഡിവൈ.എസ്.പി അഷ്‌റഫ്, ബാലുശ്ശേരി സി.ഐ സുശീര്‍കുമാര്‍, കൊടുവള്ളി സി.ഐ ബിശ്വാസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
കൈയേറ്റം അപലപനീയം: എം.കെ രാഘവന്‍ എം.പി
നടുവണ്ണൂര്‍: റീജ്യനല്‍ കോ-ഓപറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പ് കൈയേറ്റത്തിലൂടെ അട്ടിമറിക്കാന്‍ ശ്രമിച്ചത് സി.പി.എമ്മിന്റെ പരാജയഭീതി മൂലമാണെന്ന് എം.കെ രാഘവന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സി.പി.എമ്മും പൊലിസും ഉദ്യോഗസ്ഥരുമാണ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചത്. സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ പൊലിസ് സുരക്ഷ ഉറപ്പാക്കുന്നതിനായി യു.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാരും സഹകരണ വകുപ്പും നീതിപൂര്‍വമായി തെരഞ്ഞെടുപ്പ് നടത്താന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.  
ഐഡന്റിറ്റി കാര്‍ഡ് ഉള്ളവരെ മാത്രമെ അകത്തേക്ക് പ്രവേശിപ്പിക്കാവൂ എന്നും നേരത്തേ തീരുമാനിച്ചതാണ്.  സി.പി.എം പ്രവര്‍ത്തകരാണ് പൊലിസ് നോക്കി നില്‍ക്കേ അക്രമത്തിനു നേതൃത്വം നല്‍കിയത്. 1500ല്‍പ്പരം യു.ഡി.എഫ് വോട്ടര്‍മാര്‍ വരി നില്‍ക്കുന്ന സമയത്ത് അക്രമികള്‍ക്ക് അനുകൂലമായി ഉദ്യോഗസ്ഥര്‍ നീങ്ങിയത് കോടതിയോടുള്ള വെല്ലുവിളിയാണെന്നും എം.പി പറഞ്ഞു. ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ് ട്രഷറര്‍ ടി. ഗണേശ് ബാബു, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, കെ. ബാലകൃഷ്ണന്‍ കിടാവ്, സി.എച്ച് സുരേന്ദ്രന്‍, എം.കെ അബ്ദുസ്സമദ്, പി. സുധാകരനമ്പീശന്‍, റഹീം എടത്തില്‍, അഷ്‌റഫ് പുതിയപ്പുറം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കൃത്രിമ രേഖകള്‍ ഉണ്ടാക്കി: സി.പി.എം
നടുവണ്ണൂര്‍: യു.ഡി.എഫിന് മുന്‍തൂക്കമുള്ള ഭരണസമിതി കൃത്രിമ രേഖകള്‍ ഉണ്ടാക്കിയെന്നും യു.ഡി.എഫ് പ്രവര്‍ത്തകരാണ് ബൂത്ത് കൈയേറിയതെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. മെഹബൂബ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ഏരിയാ സെക്രട്ടറി ഇസ്മായില്‍ കുറുമ്പൊയില്‍, ജില്ലാ കമ്മിറ്റിയംഗം പി.കെ മുകുന്ദന്‍, ഉള്ളൂര്‍ ദാസന്‍, സി.എം ശ്രീധരന്‍ പങ്കെടുത്തു.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  24 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  24 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  24 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  24 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  24 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  24 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  24 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  24 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  24 days ago