HOME
DETAILS
MAL
നിരപരാധിയെ പ്രതിയാക്കിയ സംഭവം; ന്യൂനപക്ഷ കമ്മിഷന് വിശദീകരണം തേടും
backup
December 16 2018 | 06:12 AM
കണ്ണൂര്‍: ചക്കരക്കല്‍ മാല മോഷണക്കേസില്‍ നിരപരാധിയായ താജുദ്ദീനെ ജയിലിലടച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മിഷന് ചക്കരക്കല്‍ എസ്.ഐ ബിജു, എ.എസ്.ഐ ഉണ്ണികൃഷ്ണന്, യോഗേഷ് എന്നിവരോട് വിശദീകരണം തേടും. ഇന്നലെ നടന്ന കമ്മിഷന് അദാലത്തില്‍ ഡിവൈ.എസ്.പിയുടെ വിശദീകരണം കേട്ടു. താജുദ്ദീന് നിരപരാധിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട പൊലിസുകാരോട് വിശദീകരണം തേടിയതിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.
താജുദ്ദീനും കുടുംബത്തിനും അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കാനും ശുപാര്‍ശ ചെയ്യുമെന്ന് കമ്മിഷന് അംഗം ടി.എ മുഹമ്മദ് ഫൈസല്‍ പറഞ്ഞു. അദാലത്തില്‍ 15 കേസുകള്‍ പരിഗണിച്ചു. രണ്ടു കേസ് തീര്‍പ്പാക്കി. 13 കേസുകള്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നു വിശദീകരണം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."