100 ശതമാനം ഓഹരികളും വില്‍ക്കാമെന്ന് തീരുമാനം: എയര്‍ ഇന്ത്യയെ റാഞ്ചാന്‍ ഇത്തിഹാദും ഇന്‍ഡിഗോയും കൈകോര്‍ക്കുന്നു
ന്യൂഡല്‍ഹി: നഷ്ടത്തിലായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വില്‍പനക്കു വച്ച എയര്‍ ഇന്ത്യ വാങ്ങാന്‍ സന്നദ്ധത അറിയിച്ച് അബൂദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വെയ്‌സും ഇന്ത്യയിലെ പ്രമുഖ വ്യോമയാന കമ്പനിയായ ഇന്‍ഡിഗോയും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. ഏയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍പനക്ക് വെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെയാണ് തീരുമാനിച്ചത്. നേരത്തെ 76 ശതമാനം വില്‍ക്കാമെന്നു അറിയിച്ചിരുന്നുവെങ്കിലും ആരും വാങ്ങാനെത്താതിരുന്നതോടെ 100 ശതമാനം ഓഹരികളും വില്‍ക്കാമെന്നു തീരുമാനിക്കുകയായിരുന്നു.
വിദേശകമ്പനിയായതിനാല്‍ ഇത്തിഹാദിന് നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടപ്രകാരം 49 ശതമാനം ഓഹരി മാത്രമേ വാങ്ങാന്‍ കഴിയൂ. ബാക്കി കൂടി ലഭിക്കാന്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ഒരുസ്ഥിരപങ്കാളിയെ കണ്ടെത്തേണ്ടി വരും. ഇതു മറികടക്കാന്‍ എയര്‍ലൈന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം 100 ശതമാനമാക്കി മാറ്റാനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ട്. ഇന്‍ഡിഗോക്ക് 100 ശതമാനം വാങ്ങാന്‍ തടസങ്ങളില്ല. എയര്‍ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വിസുകള്‍ മാത്രം വാങ്ങാനാവുമോയെന്ന നോട്ടത്തിലാണ് ഇന്‍ഡിഗോ.
അതേസമയം, ആറുമാസത്തിനുള്ളില്‍ കമ്പനികള്‍ ഒദ്യോഗികമായി കമ്പനി ഏറ്റെടുത്തില്ലെങ്കില്‍ സര്‍വീസുകളില്‍ നിര്‍ത്തിവെക്കാന്‍ എയര്‍ ഇന്ത്യ ആലോചിക്കുന്നതായും സൂചനയുണ്ട്. പൂട്ടിപ്പോയ ജെറ്റ് എയര്‍വേയ്‌സില്‍ ഇത്തിഹാദിന് 24 ശതമാനം ഓഹരിയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."